1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2015

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന പോര്‍ട്ട്മൗത്ത് സെന്റ് ജോര്‍ജസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന അഭി. ഡോ. സക്കറിയാസ് മാറ തെയോഫിലോസ് തിരുമേനിക്ക് നാളെ ഉച്ചയ്ക്ക് 1.30ന് ഹീത്ത്ത്രൂ വിമാനത്താവളത്തില്‍ ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുശ്രൂഷകള്‍ 28ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്‌കാരത്തോടുകൂടി ഗോസ്‌പോര്‍ട്ട് എല്‍സണ്‍ ഹാളില്‍ ആരംഭിക്കും. ആയതിലേക്ക് എല്ലാ വിശ്വാസികളെയും ഇടവകയുടെ നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. അനൂപ് ഏബ്രഹാം (വികാരി) 07454190013
മാത്യു വര്‍ഗീസ് (ട്രസ്റ്റി) 07737189306
സുനില്‍ ജോര്‍ജ് (സെക്രട്ടറി) 07734475699

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.