യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കൂന്നൂ. ഇരുപതോളംപ്രോഗ്രാമുകളില്‍ അമ്പതിലധികം കലാകാരന്മാരും കലാകാരികളും വൈവധ്യമാര്‍ന്ന കലാപരിപാടികള്‍ സ്റ്റേജില്‍ അവതരിപ്പിക്കൂം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുന്നൂ മണിയോടുകൂടി ഹണ്ടിങ്ങ്ടനിലെ മെഡ്വേ ഹാളില്‍ അരങ്ങേറുന്ന ആഘോഷപരിപാടികള്‍ വൈകിട്ട് ഒന്‍പതുമണിവരെ നീളും. യുക്മ കലാമേളകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച കലാ പ്രതിഭകള്‍ ഇടവേളകള്‍ ഇല്ലാതെ കാണികളെ ആസ്വാദനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തൂം. ദേശീയ കലാമേളകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഇപ്സ്വിച്ച് ഗേള്‍സിന്റെ ബോളിവുഡ് ഡാന്‍സ് പരിപാടിയുടെ മുഖ്യ ആഘര്ഷണമായിരിക്കൂം. നിങ്ങളുടെ കുടുംബവുമായി രസകരമായ ഒരു സായാഹ്നം ചെലവഴിക്കുവാനൂള്ള അവസരമാണ് സംഘാടകര്‍ ഹണ്ടിങ്ങ്ടണില്‍ ഒരുക്കൂന്നത്. ഹണ്ടിംങ്ങ്ടണ്‍ മലയാളി അസോസിയേഷനൂം പാപ്വര്‍ത്ത് മലയാളീ അസോസിയേഷനൂം സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ കലാ സായാഹ്നം ഏവരും ആകംഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഹണ്ടിങ്ങ്ടണ്‍പാപ്വര്‍ത്ത് മലയാളി അസോസിയേഷനില്‍ നിന്നൂംഒരു കൂട്ടം ചെറുപ്പക്കാരാണ് മുഖ്യമായും ആഘോഷത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പരിപാടിയുടെ മുഖ്യ കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന് ജോബും റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാറും സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനൂം നാഷണല്‍ മെംബര്‍ തോമസ് മാറാട്ടുകളവും സജീവമായി പ്രവര്‍ത്തിക്കുന്നൂ. അവതരണ നൃത്തത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്ന്ന്ബെഡ്ഫോര്ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ളചെണ്ടമേളംഉത്സവ പ്രതീതീ ഉളവാക്കൂം. സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കൂന്ന കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ അഭിമാനമായ ഇപ്സ്വിച്ച് ഗേള്‍സിന് യുകെയിലെമലയാളികള്ക്കിടയിലെ പ്രമുഖ മാധ്യമമായ ബ്രിട്ടീഷ് പത്രം സ്പോണ്സര് ചെയ്യുന്നപ്രത്യേക അവാര്‍ഡും നല്‍കും. ഈ അവാര്‍ഡിനോടനുബന്ധിച്ച് ഇപ്സ്വിച്ച് ഗേള്‍സ് ടീമിലെ അംഗങ്ങളായ ജീവ ജെയ്സണ്‍, ആന്‍ ജോസ്, അലീന ബാബു, ഏഞ്ചെല്‍ ബാബു, ജെസലിന് ജോജോ, ജാനെറ്റ് ജോജോ എന്നിവരെ പ്രത്യേകമായി ആദരിക്കൂം.
യുക്മ രൂപീകൃതമായതിന് ശേഷം ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ മാത്രമാണ് പുതിയ കമ്മറ്റി നിലവില്‍ വന്നതിനോടാനുബന്ധിച്ചുള്ള പ്രവര്‍ത്തനോദ്ഘാടനം ആദ്യമായി നടത്തുന്നതെന്ന് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ അറിയിച്ചു.ആഘോഷം ഗംഭീരമാക്കുന്നതിനായി അഹോരാത്രം പ്രയത്നിക്കുന്ന ആഘോഷ കമ്മറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന് ജോബും,കണ്‍വീനര്‍മാര്‍ സജീവ് അയ്യപ്പന്, രെഞ്ജിത്ത് കുമാര്‍, ഓസ്റ്റിന്‍ അഗസ്റ്റിനൂമാണ്, പ്രോഗ്രാം ആസുത്രിണം ചെയ്യുന്നത് സാബു ജോസ്, മനോജ് ജോസഫ്, ഷിബു സ്കറിയ എന്നിവരും. പരിപാടികളുടെ മേല്‍നോട്ടം ജെനി ജോസ് നിര്വ്വഹിക്കൂം. സ്റ്റേജ് കൈകാര്യം ചെയ്യുന്നത് ആംജെംസ് നെറ്റോ, ബിന്‍സ് കുര്യന്, മോഹനന് പി കെയുമാണ്. ഫിജോ ആന്റണിയും, ജസ്റ്റിനൂം, റിജോ തോമസും സാങ്കേതിക കാര്യ നിര്‍വ്വഹണം നടത്തുമ്പോള്‍ ഷേര്‍ലി എല്‍ദോ അവതാരികയുടെ റോളില്‍ എത്തുന്നൂ. റിസപ്ഷന് ഡെസ്ക് കൈകാര്യം ചെയ്യുന്നത് സിബി ആന്റണിയും അനില്‍ തോമസുമാണ്. സ്വദിഷ്ടമായ ഡിന്നറിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് റെജി തോമസിന്റെ നേതൃത്വത്തിലുള്ള ടീമാണ്.
ആഘോഷപരിപാടികളില്‍ യുക്മ പ്രസിഡന്റ് മുഖ്യാതിഥിയായിരിക്കൂം കൂടാതെ ഹണ്ടീങ്ങ്ടന് കൗണ്‍സില്‍ അധികാരികളും, ബ്രിട്ടനില്‍ ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തുന്ന വിശിഷ്ട വ്യക്തികളും പ്രത്യേക ക്ഷണിതാക്കളാണ്. ആഘോഷ പരിപാടികളോടനുബന്ധിച്ച് ലോ ആന്റ് ലോയേഴ്സ് സ്പോണ്സര് ചെയ്യുന്ന റാഫിള്‍ സമ്മാനം ലെനോവയുടെ 16 ഗെഗാബൈറ്റ്സ് ടാബിലറ്റാണ്. കൂടാതെ പരിപാടികള്‍ അവതരിപ്പിക്കൂന്ന എല്ലാ കുട്ടികള്‍ക്കൂം ക്ലെയറിന്സ് ബാഗും സ്പോണ്സര് ചെയ്യുന്നത് ലോ ആന്റ് ലോയേഴ്സാണ്. മികച്ചൊരു സായാഹ്നം കുട്ടികളൂമൊത്ത് ചെലവഴിക്കുവാന്‍ എല്ലാ യുകെ മലയാളികളേയും ഹണ്ടിങ്ങ്ടണിലേയ്ക്ക് ക്ഷണിക്കൂന്നതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല