യെമന്‍ പ്രസിഡന്‍റ് അലി അബ്ദുള്ള സാലേ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രതിപക്ഷ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സാലേ കൊല്ലപ്പെട്ടിട്ടില്ലെന്നും ഉടന്‍ തന്നെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സനായിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് നടന്ന ഷെല്ലാക്രമണത്തില്‍ അലി അബ്ദുള്ള സാലേ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഷെല്ലാക്രമണം നടക്കുമ്പോള്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും പാര്‍ലമെന്‍റ് സ്പീക്കറും കൊട്ടാരത്തിനുള്ളില്‍ ഉണ്ടായിരുന്നു എന്നും ഇവര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും പിന്നീട് പ്രസിഡന്‍റ് മരിച്ചു എന്നുമാണ് പ്രതിപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
“ആക്രമണത്തില്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പ്രസിഡന്‍റ് കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണ്” – ഒരു സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
33 വര്‍ഷമായി യെമന്‍റെ അധികാരം കൈയാളുന്ന സാലേ സര്‍ക്കാര്‍ എന്തായാലും കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കടുത്ത ആഭ്യന്തര കലാപമാണ് രാജ്യത്ത് നടക്കുന്നത്. ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 135 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല