സ്വന്തം ലേഖകന്‍: ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ കാമുകിയേയും മൂന്നു മക്കളെയും തടവുകാരന് കൊലപ്പെടുത്തി. മെക്സിക്കന്‍ ജയിലില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിനു ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കൂടിയായ ഡൊമിങ്ങോ വിയ്യയാണ് കൂട്ടക്കൊല നടത്തിയത്.
പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ഗ്വാദലജാറയ്ക്കു സമീപം പ്യൂവെന്റ് ഗ്രാന്‍ഡെ ജയിലില്‍ കഴിയുന്ന വിയ്യയെ കാണാന്‍ എത്തിയതായിരുന്നു കാമുകി ഇസേലയും ഇവരുടെ ദത്തുപുത്രി ഉള്‍പ്പെടെ മൂന്നു മക്കളും. മോശം കാലാവസ്ഥ കാരണം കുറ്റവാളികള്‍ സ്ഥിരം സന്ദര്‍ശകരെ കാണാറുള്ള സ്ഥലത്തിനു പകരം തുറസായ ഡോര്‍മിറ്ററിയില്‍ വച്ചാണ് ഇസേലയും മക്കളും വിയ്യയെ കണ്ടത്.
സാധാരണ പോലെ വീട്ടുവിശേഷങ്ങള്‍ പറഞ്ഞാണ് സന്ദര്‍ശനം തുടങ്ങിയത്. എന്നാല്‍ സംഭാഷണത്തിനിടെ ദത്തുപുത്രി എറിക്കയും നാലു വയസ്സുള്ള മകന് ഏഞ്ചലും തങ്ങളോട് അമ്മ ഇസേലയ്ക്ക് ഒട്ടും സ്നേഹമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പരാതി പറഞ്ഞതാണു വിയ്യയെ പ്രകോപിപ്പിച്ചത്. പെട്ടെന്ന് കൂര്‍പ്പിച്ച കമ്പികൊണ്ടുള്ള ആയുധമുപയോഗിച്ചു കാമുകിയുടെ നെഞ്ചില്‍ ആഞ്ഞു കുത്തിയ വിയ്യ മക്കളെയും വെറുതെ വിട്ടില്ല. ഒരു വയസ്സു പോലും തികഞ്ഞിട്ടില്ലാത്ത ഏറ്റവും ഇളയ മകള്‍ വലേറിയയെ കഴുത്തു ഞെരിച്ചാണ് കൊന്നത്.
കൂടിക്കാഴ്ച ഡോര്‍മിറ്ററിയില്‍ വച്ചായതിനാല്‍ സംഭവം നടക്കുമ്പോള്‍ പരിസരത്തെങ്ങും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരുണ്ടായിരുന്നില്ല. ഗുരുതര മുറിവുകളുമായി മരണവെപ്രാളത്തില്‍ എറിക്ക നിലവിളിച്ച് പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയുന്നത്. എന്നാല്‍ അവര്‍ ഓടിയെത്തിയപ്പോഴേക്കും വിയ്യ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇയാള്‍ അപകടനില തരണം ചെയ്തെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല