സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ ആറു പേര് അറസ്റ്റിലായി. മേപ്പാടി, കടച്ചിക്കുന്ന് ആദിവാസി കോളനിയില്യിലാണ് സംഭവം നടന്നത്.
കടച്ചിക്കുന്ന് രവി, മകന് രഞ്ജിത്ത്, രതീഷ്, ബിജു, കര്‍ണാടക സ്വദേശികളായ ഗണേഷ്, മല്ലേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
വിവിധ ലോഡ്ജുകളില്‍ വച്ചായിരുന്നു പീഡനം. രവിയുടേയും മകന് രഞ്ജിതിന്റേയും ബന്ധുവായ സ്ത്രീയാണ് പെണ്‍കുട്ടികളെ ലോഡ്ജുകളില്‍ എത്തിച്ചിരുന്നത്.
എന്നാല്‍ ഈ സ്ത്രീ ഇപ്പോള്‍ ഒളിവിലാണ്. സ്ത്രീയടക്കം ഏഴു പേര് കൂടി കേസില്‍ പിടിയിലാകാനുണ്ട്. അഞ്ച്, ആറ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
സംഭവത്തെ കുടിച്ച് സൂചന ലഭിച്ച പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തക വിവരം പോലീസിന് കൈമാറിയതോടെയാണ് പീഡനത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.
ഡിവൈഎസ്പി റസ്റ്റിന്, കല്‍പ്പറ്റ സിഐ അബ്ദുല്‍ ശരീഫ്, മേപ്പാടി എസ്ഐ സിഎ മുഹമ്മദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല