മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് വര്‍ധിച്ചതുകാരണം ഡിസബിലിറ്റി ബെനഫിറ്റ് വാങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ ദശകത്തിലുള്ളതിനേക്കാള്‍ 250 ഇരട്ടി വര്‍ധിച്ചിട്ടുണ്ടെന്ന് കണക്ക്. 22800 പേരാണ് ഇപ്പോള്‍ വൈകല്യങ്ങളൊന്നുമില്ലെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായതുകൊണ്ട് മാത്രം ഡിസബിലിറ്റി ബെനഫിറ്റ് നേടുന്നത്.
150000 പേര് പുറംവേദന കാരണം 125 പൗണ്ട് വീതം ആഴ്ചയില്‍ നേടിയെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സഹായം ആവശ്യമുള്ളവര്‍ക്ക് നല്കുന്ന ധനസഹായമാണ് ഡിസബിലിറ്റി ലിവിങ് അലവന്‍സ് (ഡി.എല്‍.എ). ഇതിനുവേണ്ടി 2.2 ദശലക്ഷം മുതല്‍ 3.2 ദശലക്ഷം പേര് വരെ അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 50 ശതമാനമാണ് വര്‍ധിച്ചിട്ടുള്ളത്.
യഥാര്‍ത്ഥത്തില്‍ ധനസഹായം ആവശ്യമുള്ളവര്‍ക്ക് മാത്രം ഡി.എല്‍.എ ലഭ്യമാക്കത്തക്കവിധം പരിഷ്കരണം നടപ്പാക്കുമെന്ന് വര്‍ക്ക് ആന്റ് പെന്ഷന് സെക്രട്ടറി ഡുങ്കന്‍ സ്മിത്ത് പറഞ്ഞു. ധനസഹായം ആര്ഹതയില്ലാത്തവരിലേക്ക് എത്താതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല