സ്വന്തം ലേഖകന്‍: ചെലവു കുറഞ്ഞ വിമാന യാത്രക്കു പേരുകേട്ട വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലും ബജറ്റ് അയര് ലൈന്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ്. മലേഷ്യ ആസ്ഥാനമായുള്ള എയര്‍ ഏഷ്യ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ വില ക്കുറഞ്ഞ വിമാനയാത്ര സാധാരണക്കാര്‍ക്ക് ലഭ്യമാക്കി വിജയം കൊയ്ത കമ്പനി അത് ഇന്ത്യയിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വെറും 750 രൂപക്കു ബങ്കുളുരുവില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും പറക്കാമെന്നാണ് എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ 2016 മേയ് 31 വരെ ഈ സൗകര്യം ലഭ്യമാണ്. ടിക്കറ്റ് ഈ മാസം 29 വരെ ബുക്ക് ചെയ്യാം.
ബങ്കുളുരുവില്‍ നിന്നു കൊച്ചിയിലേക്കു 750 രൂപ, 1050 രൂപ, 1150 രൂപ എന്നിങ്ങനെയാണ് വിവിധ നിരക്കുകള്‍. അടിസ്ഥാന നിരക്കിനു പുറമെ റിസര്‍വേഷന്‍, ബാങ്ക് ചാര്‍ജ് ഉള്‍പ്പെടെ 400 രൂപയോളം അധികം ചെലവാകും. എങ്കിലും എല്ലാകൂടി 1600 രൂപയില്‍ താഴെ ചെലവില്‍ കൊച്ചിയിലേക്കു പറക്കാം. ബങ്കുളുരുവില്‍ നിന്നു ഗോവ, പുനെ, ജയ്പൂര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കും സമാനമായ ഓഫറുകളുണ്ട്.
എന്നാല്‍ ബങ്കുളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഏറ്റവും കൂടുതല്‍ തിരക്കുള്ള ഓണ സമയത്ത് ഈ ഓഫര്‍ ലഭ്യമല്ലാത്തത് മലയാളികള്‍ക്ക് തിരച്ചടിയാകും. എന്നാല്‍ ഓണാവധി കഴിഞ്ഞു മടങ്ങുന്നവര്‍ക്കു ഓഫര്‍ ലഭ്യമാകും. സെപ്റ്റംബര്‍ ഒന്നിനു കൊച്ചിയില്‍ നിന്ന് ബങ്കുളുരുവിലേക്കു 1150 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
റംസാന്, ക്രിസ്മസ്, വിഷു തുടങ്ങി അടുത്ത ഒരു വര്‍ഷത്തെ പ്രധാന ആഘോഷ വേളകളിലെല്ലാം എയര്‍ ഏഷ്യയുടെ ഓഫര്‍ നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല