ബിജു ചക്കാലക്കല്‍
ബര്‍മിംഗ് ഹാം: സംഗമങ്ങളുടെ ചരിത്രത്തിലാദ്യമായി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ഏഴാമത് യുകെ പിറവം സംഗമം വന്‍ വിജയമായി മാറി. മെയ് 28,29 തീയതികളില്‍ ബര്‍മിംഗ് ഹാം ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ചാണ് സംഗമം നടന്നത്. 28ന് ഉച്ചകഴിഞ്ഞ് ന്യൂകാസില്‍ ബ്രദേഴ്സിന്റെ ചെണ്ടമേളത്തോടെ സംഗമ പരിപാടികള്‍ ആരംഭിച്ചു.
പിന്നീട് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ പിറവം പ്രവാസി അസോസിയേഷന് പ്രസിഡന്റ് വിന്‍സന്റ് ബോസ് (യു എസ് എ )സംഗമം ഉദ്ഘാടനം ചെയ്തു. പിറവം എംഎല്‍എ ടി.എം. ജേക്കബ്ബിന്റെ സന്ദേശം സാജു കുടിലില്‍ വായിച്ചു.സിജു സൈമണ്‍, ബിജു ജോണ്‍, ബോബി, തോമസ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
മീറ്റിങ്ങിന് ശേഷം ഇന്‍ഡോര്‍ ഗെയിംസുകളും സാംസ്ക്കാരിക പരിപാടികളും നടന്നു . ഡിന്നറിന് ശേഷം നോട്ടിങ്ഹാം ബോയ്സ് സിജു സ്റ്റീഫന്‍- ജോസ് അകശാല എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഗാനമേള ചടങ്ങിന് കൊഴുപ്പേകി. 28 ന് രാത്രിയില്‍ എല്ലാവരും ഹോട്ടലില്‍ തങ്ങി. പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റിന് ശേഷം തുടങ്ങിയ സംഗമ പരിപാടികള്‍ ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിച്ചു.
സംഗമത്തിന്റെ മുഖ്യ സംഘാടകന്‍ ബിജു ചക്കാലക്കല്‍ ആയിരുന്നു. സിജു എന്തുംകാട്ടില്, സാജു കുടിലില്‍, ബിനൊ വടക്കേപ്പറമ്പില്‍, രഞ്ജി വല്ലവവത്ത്ട്ടില്, ജിജൊ കൊരപ്പള്ളില്, തോമസ് പുളിക്കല്‍, ബോബി അന്ത്യാള്‍, റെജി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല