സ്വന്തം ലേഖകന്‍: സിറിയയില്‍ കലാപം വ്യാപിപ്പിക്കുന്നതിനായി നാനൂറിലധികം കുട്ടികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. ഈ വര്‍ഷം ഇതുവരെ 400 ഓളം കുട്ടികള്‍ക്ക് യുദ്ധ പരിശീലനം പരിശീലനം നല്‍കിയെന്നാണ് കണ്ടെത്തല്‍.
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനു നിയന്ത്രണമുള്ള മേഖലകളിലെ കുട്ടികളെ ഉപയോഗിച്ചാണ് ഇവര്‍ ‘അഷ്ബാല്‍ അല്‍ ഖിലാഫ’ എന്ന വിഭാഗത്തിനു രൂപം നല്‍കിയത്. ഇവര്‍ക്ക് സൈനിക പരിശീലനത്തിനു പുറമേ മതപഠനവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടു വയസുള്ള ഒരു കുട്ടി തോക്കു നിറക്കുന്നതിന്റേയും വെടിവപ്പ് പരിശീലിക്കുന്നതിന്റേയും വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് നേരത്തെ പുറത്തു വിട്ടിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിനു പുറത്തുള്ള മേഖലകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുന്നതിനും വ്യാപകമായി കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 12 വയസ്സു പ്രായം വരുന്ന കുട്ടി ബന്ദിയാക്കപ്പെട്ട ഒരാളെ വെടിവച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തു വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല