1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

സ്വന്തം ലേഖകന്‍: സൗന്ദര്യം ഒരു ശാപമാണോ ഓട്ടക്കാരേ എന്നാണ് ലോംഗ് കെയി എന്ന പോലീസുകാരന്റെ ചോദ്യം. മാരത്തണില്‍ തിക്കും തിരക്കും നിയന്ത്രിക്കാന്‍ എത്തിയതാണ് ലോംഗ് കെയി. എന്നാല്‍ ലോംഗ് കെയിയുടെ ഗ്ലാമര്‍ കണ്ട് മയങ്ങിയ ഓട്ടക്കാരികള്‍ ഓരോരുത്തരായി കെയിയോടൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയതോടെ മാരത്തണ്‍ അവതാളത്തിലായി.

ചൈനീസ് നഗരമായ ചോങ്കിംഗിലാണ് പോലീസുകാരന്റെ സൗന്ദര്യം മാരത്തണ്‍ കുളമാക്കിയത്. ഔദ്യോഗിക വാഹനത്തില്‍ സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ കെയിയെ കണ്ടപാടെ ഓട്ടക്കാരികള്‍ ഓട്ടം നിര്‍ത്തി വളയുകയായിരുന്നു.

കെയിയുടെ ഒപ്പം സെല്‍ഫി എടുക്കാനുള്ള തിരക്കായി പിന്നെ. ചിലരാകട്ടെ കെയിക്ക് ചൈനീസ് സിനിമാ താരം വാലസ് ചംഗിന്റെ ഛായയുണ്ടെന്നും അഭിപ്രായപ്പെട്ടു. തിരക്കും ബഹളവും നിയന്ത്രാതീതമാകുന്നത് കണ്ട കെയി വാഹനത്തില്‍ കയറി സ്ഥലം വിടാന്‍ ശ്രമിച്ചെങ്കിലും സെല്‍ഫിക്കാര്‍ വിട്ടില്ല.

എന്നല്‍ മാരത്തണ്‍ താളം തെറ്റിയതോടെ സംഘാടകര്‍ രംഗത്തെത്തി സെല്‍ഫി എടുക്കല്‍ നിര്‍ത്തിക്കുകയായിരുന്നു. കെയി സൗമ്യനും സഹകരണ മനോഭാവം ഉള്ളവനുമാണെന്ന് സെല്‍ഫി കിട്ടിയ ഓട്ടക്കാരികള്‍ പറഞ്ഞു.

എന്നാല്‍ ഈയടുത്താണ് കെയിയുടെ വിവാഹം കഴിഞ്ഞതെന്ന സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ സെല്‍ഫിക്കാരെ നിരാശരാക്കിയിട്ടുണ്ട്. എങ്കിലും സെല്‍ഫിയെടുത്ത ധാരാളം സ്ത്രീകള്‍ പലതരം കമന്റുകളോടെ അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കെയിയുടെ ചൈനീസ് താരം വാലസ് ചംഗുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചാണ് പോസ്റ്റുകള്‍ ഏറെയും. അടുത്തിടെ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ ഒരു ചിത്രത്തില്‍ ചംഗിന് കെയിയുടേതു പോലുള്ള ഒരു പോലീസ് വേഷമാണ് ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.