1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

സ്വന്തം ലേഖകന്‍: ഭൂമിക്കരികിലൂടെ കൂറ്റന്‍ ഛിന്നഗ്രഹം നാളെ കടന്നുപോകും. മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തിലാന് ഛിന്നന്‍ ഭൂമിയെ കടന്നു പോകുക. 2014 വൈബി 35 എന്നു പേരിട്ടിട്ടുള്ള ഛിന്നഗ്രഹം ഒരു കിലോമീറ്ററോളം വീതിയുള്ളതാണ്.

ഭൂമിയില്‍ നിന്നു 44.8 ലക്ഷം കിലോമീറ്റര്‍ ദൂരെക്കൂടിയാണു ഛിന്നഗ്രഹം കടന്നുപോകുന്നത്. എനാല്‍ ബഹിരാകാശ ഗവേഷകര്‍ പറയുന്നത് ഇതു ചെറിയ ദൂരമാണ് എന്നാണ്. ഇത്രയും ചെറിയ ദൂരത്തു കൂടെ കടന്നു പോകുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കുകയാണെങ്കില്‍ 1500 കോടി ടണ്‍ ടിഎന്‍ടി ഉപയോഗിച്ചു നടത്തുന്ന സ്‌ഫോടനത്തിനു സമമായ ആഘാതമാണ് ഉണ്ടാകുക എന്നാണ് എകദേശം കണക്ക്.

ഒരു രാജ്യം തന്നെ രാജ്യം തന്നെ തരിപ്പണമാക്കാന്‍ ശക്തമാണ് ആ കൂട്ടിയിടി. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളും കൂട്ടിയിടിയുടെ ഭാഗമായി ഉണ്ടാകും.

എന്നാല്‍ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാതെ കടന്നു പോകുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ഒടുവിലാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അതിനുശേഷം ശാസ്ത്രജ്ഞര്‍ ഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഭൂമിക്കരികിലൂടെ 5000 വര്‍ഷത്തിലൊരിക്കല്‍ ഇതുപോലെ ഛിന്നഗ്രഹങ്ങള്‍ കടന്നു പോകാറുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ മിക്കവയും ഉപദ്രവകാരികള്‍ ആവാറില്ല. ലോകത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹം വീണത് 1908 ല്‍ സൈബീരിയയിലാണ്. 50 മീറ്ററായിരുന്നു അതിന്റെ വ്യാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.