ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്പ്പ്ലൈന് തുറന്നു. ഇവിടെയുള്ള ഇന്ത്യക്കാരുടെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇന്ത്യക്കാര്‍ യെമനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
00967 734000658, 00967 734000657 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍.
അതേസമയം യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ. സി ജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് നോര്‍ക്ക അടിയന്തര സെല്‍ തുറന്നു. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എക്സിറ്റ് പാസ് നല്കാന് എംബസിക്കു കഴിയുമെന്നും കെ. സി ജോസഫ് അറിയിച്ചു. കേരളത്തിലെ ഹെല്പ്പ്ലൈന് നമ്പര്‍ 0914712333339, ഡല്‍ഹിയിലെ ഹെല്പ്പ്ലൈന് നമ്പര്‍ 18004253939.
ഇന്ത്യക്കാരെ യമനില്‍ നിന്നും അയല്‍രാജ്യമായ ജിബൗട്ടിയില്‍ എത്തിക്കുന്നതിനായി രണ്ടു കപ്പലുകള്‍ അയക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ യെമനില്‍ കുടുങ്ങി കിടക്കുന്നവരെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചപ്പോഴാണ് സുഷമ്മ സ്വരാജ് ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം യമനില്‍ സൗദി നേതൃത്വത്തില്‍ ഹൂത്തികള്‍ക്കെതിരായി നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ആക്രമണത്തില്‍ നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല