സ്വന്തം ലേഖകന്‍: സംശയരോഗം ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. നാല്പതുകാരിയായ ഭാര്യക്ക് അവരുടെ അമ്മാവനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ കടുംകൈ.
സംശയം മൂത്ത് അന്ധനായ ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ അടച്ചിടുകയും കത്തിചൂണ്ടി തല വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഭാര്യ പോലീസിനോട് വെളിപ്പെടുത്തി. ഒപ്പം കത്തിമുനയില്‍ നിര്‍ത്തി നഗ്നയാക്കുകയും ചെയ്തു.
തുടര്‍ന്ന് നിലത്ത് കിടക്കാന്‍ ആവശ്യപ്പെടുകയും സൂപ്പര്‍ ഗ്ലൂ കൊണ്ട് ഭാര്യയുടെ ലൈംഗികാവയവം ഒട്ടിക്കുകയും ചെയ്യുകയായിരുന്നു. നിര്‍ത്താന്‍ താന്‍ കരഞ്ഞപേക്ഷിച്ചെങ്കിലും ഭര്‍ത്താവ് ചെവി കൊണ്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
എന്തു സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു പുരുഷന് താന്‍ സ്നേഹിക്കുന്ന സ്ത്രീയോട് ഇത്തരത്തിലുള്ള ക്രൂരത ചെയ്യുകയെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതയുടെ ജീവന് ഭീഷണിയില്ലെങ്കിലും പശ ഒട്ടിച്ചേര്‍ന്നതിനാല്‍ ഇനിയിരിക്കലും അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അയാളെ അറസ്റ്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെങ്കിലും സ്വന്തം ജീവനെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ടെന്നും ഭാര്യ അറിയിച്ചു. നേരത്തെ ഭീഷണി മുഴക്കിയതു പോലെ അയാള്‍ ഏതു നിമിഷവും മടങ്ങിയെത്തി തന്റെ തലയറുക്കുമോ എന്നാണ് ഭാര്യയുടെ ഭയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല