സ്വന്തം ലേഖകന്‍: തലവേദനക്ക് ചികിത്സ തേടിയെത്തിയ യുവതിയുടെ തലയില്‍ കണ്ടെത്തിയത് എട്ടു സെന്റിമീറ്റര്‍ നീളമുള്ള പുഴു. വര്‍ഷങ്ങളായി യുവതി അനുഭവിച്ചിരുന്ന കടുത്ത തലവേദനയ്ക്കു കാരണം തലച്ചോറില്‍ വളര്‍ന്ന ഈ പുഴുവായിരുന്നു എന്നത് ഡോക്ടര്‍മാരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
ചൈനയിലെ യുനാന്‍ പ്രവിശ്യയിയെ ഴായോംഗിലാണ് സംഭവം. യെ മിംഗ് എന്ന 29 കാരിയുടെ തലച്ചോറില്‍ നിന്നാണ് ഈ പുഴുവിനെ കണ്ടെത്തിയത്.
ആറു വര്‍ഷമായി കടുത്ത തലവേദനയും തലകറക്കവും കാരണം യുവതി കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട്. ഇടക്ക് തല കറങ്ങുന്നതും പതിവായിരുന്നു.
ഒടുവില്‍ തലവേദന അസഹ്യമായതിനെ തുടര്‍ന്ന് യെ മിംഗിനെ ആശുപതിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിവു ചികില്‍സകള്‍ നല്‍കിയിട്ടും അസുഖം ഭേദമാവാത്തതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് തലച്ചോറില്‍ അസാധാരണ വളര്‍ച്ച ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. അവസാനം ശസ്ത്രക്രിയ നടത്തിയപ്പോഴാണ് എട്ടു സെന്റീ മീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തിയത്.
യുവതിയുടെ തലച്ചോറില്‍നിന്ന് ഭക്ഷണം സ്വീകരിച്ച് വളരുകയായിരുന്നു ഈ പുഴു. വെള്ളത്തിലൂടെ അകത്തു കടന്ന പുഴു തലച്ചോറില്‍ എത്തി പറ്റിക്കൂടുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിക്കാലത്ത് ജീവനുള്ള തവളകളെ താന്‍ തിന്നാറുണ്ടായിരുന്നതായി യെ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. അതു വഴിയാവണം പുഴു യുയുടെ ശരീരത്തില്‍ കടന്നു കൂടിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല