അപ്പച്ചന് കണ്ണന്‍ചിറ
സ്റ്റീവനേജ്: വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ഓശാന പെരുന്നാളോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും.യേശുനാഥന്റെ കുരിശുമരണത്തിലേക്കുള്ള പീഡാനുഭവ യാത്രയുടെ ആരംഭമായി കഴുതപ്പുറത്ത്ജെറുശലേം നഗരിയില്‍ വിനയാന്വിതനായി പ്രവേശിക്കുമ്പോള്‍ കുരുത്തോലകള്‍ വീശിക്കൊണ്ടും, ആര്‍പ്പുവിളികളാലും ജനാവലി നല്കിയ വന്‍ സ്വീകരണത്തിന്റെ ഓര്‍മ്മ ഉണര്‍ത്തുന്ന ഓശാന തിരുന്നാള്‍ 28 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് ആചരിച്ചു കൊണ്ട് സ്റ്റീവനേജില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും.
പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം യേശുനാഥന്‍ കഴിച്ച അന്ത്യത്താഴ വിരുന്നിന്റെയും,വിശുദ്ധ ബലിയുടെ സ്ഥാപനത്തിന്റെയും അനുസ്മരണം ഉളവാക്കുന്ന പെസഹാ ആചരണം ഏപ്രില്‍ 2 നു വ്യാഴാഴ്ച വൈകുന്നേരം 3:30 നു നടത്തപ്പെടും. കാലു കഴുകല്‍, അപ്പം മുറിക്കല്‍ തുടങ്ങി പെസഹ അനുബന്ധ ശുശ്രുഷകള്‍ ഉണ്ടായിരിക്കുന്നതാണ്.
ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 7:15 നു ആരംഭിക്കും.കുരിശിന്റെ വഴി,പീഡാനുഭവ വായന,ദുംഖ വെള്ളി തിരുക്കര്‍മ്മങ്ങള്‍,നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പു നീര് പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി,പയര്‍ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും, ദൃഡമായ വിശ്വാസവും പകര്‍ന്നു നല്കിയ ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 4 നു ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും.ഉയര്‍പ്പു തിരുന്നാളിന്റെ സമാപനമായി സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്.ചാപ്ലിന് ഫാ ജോസ് തയ്യില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
വിശുദ്ധ വാര ശുശ്രുഷകളില്‍ ഭക്തി പൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരിക്കുന്ന നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ ഉത്ഥാന അനുഭവത്തിന്റെ കൃപാവരങ്ങള്‍ നിറയുവാനും ചാപ്ലിന് ഫാ.ജോസ് തയ്യിലും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി ജോസഫ് 07903550996 , മനോജ് ഫിലിപ്പ് 07446444434
ഓശാന ഞായര്‍,ദുംഖ വെള്ളി,ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ബെഡ് വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍
(എസ്ജി1 1എന്‍ ജെ) വെച്ചായിരിക്കും ആചരിക്കുക.
പെസഹ വ്യാഴ ശുശ്രുഷകള്‍ക്ക് കട്ടീസ് ലൈനിലുള്ള റിഫോംഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് (എസ്ജി1 1 യുഎല്‍) വേദിയാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല