ഒഐസിസി യുകെയുടെ ദേശീയ സമ്മേളനം മെയ് ആദ്യവാരം നടക്കും. കേരളത്തില്‍ നിന്നും ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജെന.സെക്രടറി എന്‍.സുബ്രമണ്യന്‍, യൂറോപ്പ് കോര്‍ഡിനെറ്റര്‍ ജിന്‍സന്‍ എഫ് വര്‍ഗീസ്,ഗ്ലോബല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക സമ്മേളനങ്ങളില്‍ അദ്ദേഹം നേരിട്ട് പങ്കെടുക്കും.ഓ ഐ സി സി യുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും സംഘടനയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങള്‍ ഓ ഐ സി സി നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്യും.സംഘടനയുടെ ഇന്നേവരെയുള്ള റിപ്പോര്‍ട്ടുകള്‍ നാഷണല്‍ കമ്മിറ്റി കെ പി സി സി ക്ക് കൈ മാറും .എന്‍ സുബ്രമണ്യന്റെ യു കെ
സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികളുടെ പൂര്ണ ചുമതല ഔദ്യോഗിക വിഭാഗം കണ്‍വീനര്‍ ടി.ഹരിദാസിനായിരിക്കും.
കഴിഞ്ഞ ദിവസം ക്രോയ്‌ഡോണിലെ ഇന്ദിരാ ഭവനില്‍ വച്ച് നടന്ന പ്രതിനിധി യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.കണ്‍വീനര്‍ ടി.ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ്, വിവിധ രീജിയനുകളെ പ്രതിനിധീകരിച്ചു ബേബിക്കുട്ടി,സുനു ദെത്ത്,ബൈജു കാരിയില്‍,അഷ്‌റഫ് ,സുനില്‍ രവീന്ദ്രന്‍,ജവഹര്‍ ,സുനില്‍ ജോസഫ്,സുമ ലാല്‍ ,മഹാദേവന്‍,അനില്‍ കൊട്ടിയം,മാര്‍ട്ടിന്‍ കുര്യന്‍,ജോയ്
പൌലോസ്,റോയ് തോമസ്,ബിനു മാത്യു,ഡെന്നിസ്,ബിജു വര്‍ഗീസ്,ജയന് റാം,സുലൈമാന്‍,തമ്പി,മനു നാധ് തുടങ്ങിയവര്‍ പങ്കെടുത്തു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല