കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിന് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ സമാപിച്ചു. ജില്ലാ കേരളത്തിനകത്തും പുറത്തുമുള്ള ത്വലബാ ഭാരവാഹികള്‍ പങ്കെടുത്തു.
വ്യാഴം വൈകീട്ട് 7 മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ്് തങ്ങള്‍ ഉദ്ഘാനം ചെയ്തു. സൂക്ഷ്മതയുടെ പര്യായങ്ങളായ പൂര്‍വ്വീക പണ്ഡിതര്‍ മതവിദ്യാര്‍ഥികള്‍ക്ക് മാതൃകയാകണമെന്നും ഗുരുനാഥന്മാരോടുള്ള ആദരവും ബഹുമാനവും മുഖമുദ്രയാക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സയ്യിദ്ഹമീദ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു., അബ്ബാസ് വാഫി ചെന്നലോട്, റാഫി മാസ്റ്റര്‍ തരുവണ, റാഷിദ് വി ടി വേങ്ങര സഅദ് വെളിയങ്കോട്, റിയാസ് കക്കിഞ്ചെ’ അബ്ദുസ്സലാം ടി, ലത്തീഫ് പാലത്തുങ്കര, ഫാഇസ് നാട്ടുകല്‍,സഹല്‍ കോട്ടയം സംസാരിച്ചു. സി.പി.ബാസിത് സ്വാഗതവും ജുബൈര്‍ മീനങ്ങാടി നന്ദിയും പറഞ്ഞു.
സമാപന സംഗമം വെള്ളി രാവിലെ സമസ്ത കേന്ദ്ര മുശാവറ അംഗം കെ ടി ഹംസ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. റിയാസ് ഫൈസി പാപ്ലശ്ശേരി, ആധ്യക്ഷം വഹിച്ചു. എ.കെ. സുലൈമാന്‍ മൗലവി ,ഖാസിം ദാരിമി പന്തിപ്പൊയില്‍, ആശിഖ് പി.പി ലക്ഷദ്വീപ്, ശമ്മാസ് നീലഗിരി ,സിദ്ദീഖ് മണിയൂര്‍,ശാഹിദലി മാളിയേക്കല്‍, ലത്തീഫ് പാലത്തുങ്കര, ഫാഇസ് നാട്ടുകല്‍,സഹല്‍ കോട്ടയം,അജ്മല്‍ വയനാട് സംസാരിച്ചു. ഉവൈസ് പതിയാങ്കര, സ്വാഗതവും സിദ്ദീഖ് മണിയൂര്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല