സ്വാതന്ത്ര്യസമരചരിത്രത്തില്‍ മലബാറിന്റെ ഏടുകള്‍ ഏറെ ശ്രദ്ധേയമാണ്. അതില്‍ മുഹമ്മദ് അബ്ദുറഹിമാന് സഹിബിന്റെ കഥ തീര്‍ത്തും അസാധാരണമാണ്. പരദേശിയ്ക്കുശേഷം പിടി കുഞ്ഞുമുഹമ്മദ് തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്യുന്ന വീരപുത്രന് എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. നരേനാണ് അബ്ദുറഹിമാന് സാഹിബ്ബായി അഭിനയിക്കുന്നത്.
കൊടുങ്ങല്ലൂരില്‍ ജനിച്ച് കോഴിക്കോട് തട്ടകമാക്കി പ്രവര്‍ത്തിച്ച കറയറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സാഹിബ്ബിനെക്കുറിച്ച് എന്‍.പി.മുഹമ്മദ് എഴുതിയ ചരിത്രകഥയെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്.
സാഹിബ്ബിന്റെ കുടുംബജീവിതം,രാഷ്ട്രീയ നിലപാടുകള്‍, സാംസ്കാരിക ഇടപെടലുകള്‍, ധീരനായി പൊരുതി മുന്നേറിയ സാഹിബ്ബിന്റെ സംഭവബഹുലമായ ജീവിതം സിനിമയാകുമ്പോള്‍ ഇ.എം.എസ്, മൊയ്തു മൗലവി, കേളപ്പജി, കൃഷ്ണപിള്ള, തുടങ്ങിയ വ്യക്തിത്വങ്ങളും പ്രത്യക്ഷപ്പെടുന്നു. കോഴിക്കോട്ടെ ഷൂട്ടിങ് ഒരാഴ്ചകൂടി നീളും. അടുത്ത ഷെഡ്യൂള്‍ പൊള്ളാച്ചിയിലാണ് നടക്കുക.
നരേനു പുറമെ സിദ്ധിക്ക്, കലാഭവന്‍ മണി, റെയ്മസെന്‍, ലക്ഷമി ഗോപാലസ്വാമി, സായികുമാര്‍, വി.കെ.ശ്രീരാമന്,ദേവന്, അശോകന്, മധുപാല്‍, വിജയ്മേനോന്, നിഷാന്ത് സാഗര്‍, തുടങ്ങി നീണ്ടണ്ഠതാരനിര അണിനിരക്കുന്ന വീരപുത്രന് സ്വാതന്ത്ര്യസമരഗാഥകളുടെ ഉള്‍പുളകം വിതക്കുന്നചിത്രമായിരിക്കുമെന്നതില് സംശയമില്ല.
ഐ.ടി.എല്‍ പ്രൊഡക്ഷന്‍സിന്റെബാനറില്‍ വിമല്‍വിനു നിര്‍മ്മിക്കുന്ന വീരപുത്രന്റെ സംഗീതസംവിധാനം രമേശ്നാരായണനാണ്, വരികള്‍ റഫീക്ക് അഹമ്മദ്, കൂടാതെ ഇടശ്ശേരി, മോയിന്‍കുട്ടി വൈദ്യര്,അംശിനാരായണപിള്ള, തുടങ്ങിയവരുടെ കവിതകളും ചിത്രത്തില്‍ ഇടംപിടിക്കുന്നു.
ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്, കല ബോബന്,മേയ്കപ്പ്പട്ടണം റഷീദ്,വസ്ത്രാലങ്കാരംഇന്ദ്രന്‍സ് ജയന്, സ്റ്റില്‍സ് മോഹന്‍ സുരഭി, പ്രൊഡ്ക്ഷന്‍ കണ്ട്രോളര് സിദ്ധു പനക്കൂല്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല