സ്വന്തം ലേഖകന്‍: യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാകവെ ആകാശത്തിന്റെ നിയന്ത്രണം സൗദി പിടിച്ചെടുത്തു. അതേ സമയം തെരുവുകളില്‍ ഹൗതി അനുകൂലികളും ഹൗതി വിമതരും പരസ്പരം കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈന്യം കൂടുതല്‍ ഹൗതി സ്വാധീന മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു.
ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനകം തന്നെ യെമന്റെ ആകാശ നിയന്ത്രണം കൈവശപ്പെടുത്തായത് സൗദി അറേബ്യക്കും സഖ്യ കക്ഷികള്‍ക്കും നേട്ടമാകും. ചെങ്കടല്‍ തീരത്തുള്ള നഗരങ്ങളായ ഹുദയ്ദാഹ്, സനാ, തായിഫ് എന്നിവിടങ്ങളില്‍ സൗദി വിമാനങ്ങള്‍ പരക്കെ ബോംബിട്ടു.
അതേസമയം ഹൗതി അനുകൂലികള്‍ ഏദന്‍ നഗരത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഏദന്‍ താല്ക്കാലില് തലസ്ഥാനമാക്കി ഭരണം തുടരാന്‍ ശ്രമിച്ച പ്രസിഡന്റ് സൗദി അറേബ്യയില്‍ അഭയം തേടിയതോടെ ഹൗതി വിരുദ്ധര്‍ ഏദനിലെ പ്രതിരോധം അയച്ചതായാണ് സൂചന. എങ്കിലും യെമനിലെ പ്രധാന നഗരങ്ങളിലെ തെരുവികളിലെല്ലാം തന്നെ ഇരുപക്ഷവും രൂക്ഷമായ പോരാട്ടം തുടരുകയാണ്.
ആയിരക്കണക്കിന് സാധാരണക്കാര്‍ ഇതിനകം രാജ്യം വിട്ടതായാണ് സൂചന. സൗദി അറേബ്യയുടെ ആക്രമണ നീക്കങ്ങള്‍ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ സൗദി അറേബ്യക്കും സഖ്യ കക്ഷികള്‍ക്കും എതിരെ ഇറാന് പരസ്യമായി രംഗത്തെത്തിയതോടെ മേഖലയിലെ പ്രതിസന്ധി പുതിയ വഴിത്തിരിവിലാണ്.
എന്നാല്‍ ഷിയാ വംശജരായ ഹൗതികള്‍ക്ക് ആയുധങ്ങളും മറ്റു സഹായങ്ങളും നല്കി ഇറാനാണ് സാഹചര്യങ്ങള്‍ വഷളാക്കുന്നത് എന്ന് സൗദി തിരിച്ചടിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇറാന് സൗദിക്കെത്തിരെ നേരിട്ടൊരു ആക്രമണത്തിന് മുതിരില്ല എന്നാണ് പ്രതീക്ഷിപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല