സ്വന്തം ലേഖകന്‍: ലോകമെമ്പാടുമുള്ള ആരാധകരുടെ മനസില്‍ തീ പടര്‍ത്താനായി ജയിംസ് ബോണ്ട് വീണ്ടും എത്തുകയാണ്. ബോണ്ട് പരമ്പരയിലെ പുതിയ ചിത്രമായ സ്‌പെക്ടറിന്റെ ട്രെയിലര്‍ പുറത്തിങ്ങി. ബോണ്ട് ചരിത്രത്തിലെ 24 മത് ചിത്രമാണ് സ്‌പെക്ടര്‍.
ഡാനിയേല്‍ ക്രെയ്ഗ് തന്റെ ബോണ്ട് സ്ഥാനം നിലനിര്‍ത്തിയ ചിത്രത്തില്‍ ക്രിസ്റ്റോഫ് വാള്‍ട്‌സ്, ലിയ സെയ്‌ഡോക്‌സ്, മോണിക്കാ ബെലൂച്ചി, ഡേവിഡ് ബൗറ്റിസ്റ്റ, ആന്‍ഡ്രൂ സ്‌കോട്ട് എന്നിവരുമുണ്ട്. സാം മെന്‍ഡിസാണ് സ്‌പെക്ടറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെന്‍ഡസിന്റെ രണ്ടാമത്തെ ബോണ്ട് ചിത്രമാണിത്.
സ്‌പെക്ടര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒരു തീവ്രവാദി സംഘടനയിലേക്ക് ബോണ്ട് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതാണ് പുതിയ ചിത്രത്തിന്റെ കഥാതന്തു. കഴിഞ്ഞ ബോണ്ട് ചിത്രമായ സ്‌കൈഫാള്‍ നിര്‍ത്തിയിടത്തു നിന്നാണ് സ്‌പെക്ടറിന്റെ തുടക്കം.
ചിത്രത്തിന്റെ രഹസ്യത്തിലേക്ക് ചില സൂചനകള്‍ മാത്രം നല്‍കുന്ന വിധം സൂക്ഷമമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. എന്തായാലും ബോണ്ട് ആരാധകര്‍ക്ക് കണ്ണിന് വിരുന്നൊരുക്കാനുള്ള എല്ലാ ചേരുവകളുമായാണ് 007 എത്തുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം നവംബറില്‍ ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല