1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2015

പി.ഗോപാല കൃഷ്ണന്‍

ന്യൂഡല്‍ഹി : ഡല്‍ഹി എസ്.എന്‍.ഡി.പി. യുണിയന്റെ ഏറെ നാളത്തെ ശ്രഫലമായി രോഹിണിയില്‍ നിര്‍മ്മിച്ച ആസ്ഥാനമന്ദിരവും ക്ഷേത്ര സമുച്ചയവും ഇന്ന് (29.04.2015) നാലര മണിയോടെ സര്‍പ്പിച്ചു . പ്രൌഡ ഗംഭീര സദസ്സിന്റെ സാന്നിദ്യത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ ആണ് ഡല്‍ഹി എസ്.എന്‍.ഡി.പി.യുടെ ചിരകാല സ്വപ്നസാക്ഷാത്ക്കാര സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിച്ചത് . പ്രത്യേകമായി മന്ദിരം ഇല്ലാത്തതിനാല്‍ ഡല്‍ഹിയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ള ഗുരുദേവ വിശ്വാസികള്‍ ഇതു വരേയും ശ്രീനാരായണ വിഗ്രഹങ്ങളും പടങ്ങളും മാത്രം വെച്ചുള്ള പൂജയും മറ്റും ആണ് നടത്തിയിരുന്നത് . നിലവില്‍ മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ബറോഡ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഗുരുദേവന് പ്രത്യേകമായി മന്ദിരങ്ങളുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ ഇതാദ്യമാനെന്നാണ് ഗുരുദേവ മന്ദിരം എന്ന് ഭാരവാഹികള്‍ അവകാശപ്പെടുന്നത് .

ഗുരുമന്ദിരം സമര്‍പ്പണത്തിന്റെ മുന്നോടിയായി മാര്‍ച്ച് 24 മുതല്‍ 29 വരെ നാനാ തുറകളില്‍ ഉള്ളവരെ സംഘടിപ്പിച്ചു കൊണ്ട് ദിവ്യബോധനം നടത്തുകയുണ്ടായി . ആയതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച നടന്ന യുവജന വനിതാ ബാലജന യോഗം മന്ത്രി ശ്രീ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു . അത് പോലെ തന്നെ ശനിയാഴ്ച നടന്ന ശ്രീനാരായണ സാഹിത്യ സംസ്‌കാരം എന്ന വിഷയത്തിന്മേലുള്ള സെമിനാറില്‍ ശിവഗിരി മഠം ആത്മീയാചാര്യന്‍ സ്വാമി സച്ചിതാനന്ദ അവര്‍കള്‍ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. മതങ്ങള്‍ക്കതീതമായി രാഷ്ട്രീയ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ മനുഷ്ടനെ സംരക്ഷിക്കുന്ന തത്വങ്ങളാണ് ശ്രീനാരായണ ഗുരുവിന്റെതെന്നും, ജനന മരണങ്ങള്‍ക്കിടയില്‍ മനുഷ്യ ജീവിതത്തിന്റെ വിവിധഘട്ടങ്ങളെ അതിസൂക്ഷമമായി വ്യാഖ്യാനിക്കുന്ന സംഹിതകളാണ് ശ്രീനാരായണ കൃതികളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു .

അഡ്വ . അശോകന്‍ നഗറില്‍ എസ്.എന്‍.ഡി.പി.ഡല്‍ഹി ഘടകം പ്രസിടന്റ്‌റ് ശ്രീ ടി.പി.കൂട്ടപ്പന്‍ അധ്യക്ഷത വഹിച്ച സമര്‍പ്പണ സമ്മേളനത്തില്‍ എസ് .എന്‍ .ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീമതി പ്രീതി നടേശന്‍ ഭദ്ര ദീപം തെളിയിച്ചു. ചടങ്ങില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ്‌റ് ശ്രീ വി.മുരളീദരന്‍ , മുന്‍ കേന്ദ്ര മന്ത്രി ശ്രീ.എസ് .കൃഷ്ണ കുമാര്‍ , പ്രദേശം എം.എല്.എ.ശ്രീ.വേദ് പ്രകാശ് തുടങ്ങിയവരും സന്നിഹ്ദരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.