സ്വന്തം ലേഖകന്‍: യെമന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശുപത്രിയില്‍ രേഖകള്‍ പിടിച്ചുവച്ചതായി യെമനിലുള്ള മലയാളി നഴ്‌സ് വെളിപ്പെടുത്തി. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളാണ് പിടിച്ചു വച്ചിരിക്കുന്നത്.
പിടിച്ചു വച്ചിരിക്കുന്ന രേഖകളെക്കുറിച്ച് ഒരു വിവരവും യെമന്‍ അധികൃതര്‍ നല്‍കുന്നില്ലെന്ന് ജനറല്‍ മിലിറ്ററി ഹോസ്പിറ്റലിലെ നഴ്‌സ് നീതു പറഞ്ഞു. കൂടാതെ മൂന്നു മാസത്തെ ശമ്പളവും നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നല്‍കിയ രാജിക്കത്ത് നല്‍കിയത് വാങ്ങിവക്കുകയും ചെയ്തു.
പാസ്‌പോര്‍ട്ട് നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും നീതു വെളിപ്പെടുത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളില്‍ യെമനില്‍ പരക്കെ വ്യോമാക്രമണം ആരംഭിച്ചതോടെ ഭീതിയുടെ നിഴലിലാണ് നഴ്‌സുമാര്‍ അടക്കമുള്ള യെമനിലെ മലയാളി സമൂഹം. യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കൊച്ചിയില്‍ നിന്ന് രണ്ടു കപ്പലുകള്‍ അയക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേ സമയം യെമനില്‍ നിന്ന് രണ്ടു മലയാളികള്‍ കൂടി നാട്ടിലെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പളളി സ്വദേശി ജേക്കബ് കോര എന്നിവരാണ് യെമനില്‍ നിന്ന് ദോഹവഴി നെടുമ്പാശേരിയിലെത്തിയത്. യെമനിലെ ജനവാസകേന്ദ്രങ്ങളില്‍ പകല്‍ ആക്രമണമില്ലെന്നും, അതേസമയം സ്ഥിതി ഗുരുതരമാണെന്നും ലിജോയും ജേക്കബ് കോരയും പറഞ്ഞു.
നഴ്‌സുമാരുടെ കുടിശിക ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കേരളത്തിലേക്കുള്ള യാത്ര ഉറപ്പാക്കും. ശമ്പളത്തിനായി യെമനില്‍ കാത്തുനില്‍ക്കാതെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഉടനെ മടങ്ങാന്‍ മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല