സ്വന്തം ലേഖകന്‍: ഹിമാചല്‍ പ്രദേശിലെ 10 ഗ്രാമങ്ങളില്‍ കുരങ്ങന്മാരെന്നു കേട്ടാല്‍ കര്‍ഷകരുടെ മുഖം ചുളിയും. എന്നാല്‍ മറ്റൊരു കൂട്ടര്‍ക്ക് പെരുകി കൊണ്ടിരിക്കുന്ന കുരങ്ങന് കൂട്ടം ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. കുരുങ്ങു പിടുത്തത്തില്‍ സജീവരായ ഏതാണ്ട് 336 ആളുകള്‍ക്കാണ് കുരങ്ങന്മാര് ലോട്ടറിയായത്.
അതിവേഗത്തില്‍ പെറ്റുപെരുകി കൃഷിക്കും കൃഷിക്കാര്‍ക്കും ഭീഷണിയായ കുരങ്ങന്മാരെ പിടികൂടി വന്ധ്യംകരിച്ച് ഉടന്‍ തന്നെ വിട്ടയക്കുന്നതാണ് പരിപാടി. പിടികൂടി വന്ധ്യംകരിക്കുന്ന ഓരോ കുരങ്ങിനും സംസ്ഥാന സര്‍ക്കാര്‍ 500 രൂപ നല്‍കും.
ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന 336 പേരില്‍ 31 ആളുകളും കുരങ്ങന്മാരിലൂടെ ലക്ഷങ്ങളാണ് സമ്പാദിച്ചത്. ഹരിയാനയില്‍ നിന്നുള്ള ബദിരിദീനാണ് കുരങ്ങു പിടുത്തക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 37 ലക്ഷം രൂപയാണ് ബദിരിദീന്റെ സമ്പാദ്യം. 29 ലക്ഷം രൂപ സമ്പാസിച്ച യുനായില് നിന്നുള്ള പിതംബര് ദത്തയാണ് രണ്ടാമന്.
സംസ്ഥാന വനം വകുപ്പിനാണ് വന്ധ്യംകരണത്തിന്റേയും പണം നല്‍കുന്നതിന്റേയും ചുമതല. പ്രധാന പട്ടണങ്ങളില്‍ വന്ധ്യംകരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. നേരത്തെ വന്ധ്യംകരിക്കാത്ത കുരങ്ങന്മാരെ പിടിച്ചാല്‍ മാത്രമേ പ്രതിഫലം നല്കിയിരുന്നുള്ളു. എന്നാല്‍ ഹിമാചല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം പിടികൂടുന്ന കുരങ്ങന് മുമ്പ് വന്ധ്യംകരിക്കപ്പെട്ടതാണെങ്കില് പിടികൂടിയയാള്‍ക്ക് 300 രൂപ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല