1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2015

സ്വന്തം ലേഖകന്‍: വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കല്ലെറിഞ്ഞു കൊന്നു. മദ്ധ്യ മൊസൂളിലെ നിനേവെ പ്രവിശ്യയിലാണ് സംഭവം.

കൊല്ലപ്പെട്ട കമിതാക്കളുടെ പേരുവിവരങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ടിട്ടില്ല. പതിവു പോലെ കണ്ണുകള്‍ കെട്ടിയും കൈകള്‍ പുറകിലേക്ക് കയറുകൊണ്ട് ബന്ധിച്ചുമാണ് ഐസിസ് ഇക്കുറി കാടന്‍ ശിക്ഷാവിധി നടപ്പാക്കിയത്.

യുവാവിനെയും യുവതിയെയും ശിക്ഷ നടപ്പാക്കാനായി കൊണ്ടുവരുമ്പോള്‍ ജനങ്ങളെ വിളിച്ചുകൂട്ടിയശേഷം ഒരു ഭീകരന്‍ ഇരുവര്‍ക്കും എതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ മൈക്കിലൂടെ വിളിച്ചു പറയുകയും ചെയ്തു. കമിതാക്കളെ എറിയുന്നതിനുള്ള കല്ലുകള്‍ തെരുവോരത്ത് നേരത്തെ തന്നെ കൂട്ടിയിട്ടിരുന്നു.

തുടര്‍ന്ന് ഭീകരരും കൂടിനിന്ന ചില നാട്ടുകാരും ചേര്‍ന്ന് യുവതിക്കും യുവാവിനും നേരെ ശക്തമായ കല്ലേറ് നടത്തുകയായിരുന്നു. ചോര ചിന്തി കമിതാക്കള്‍ പിടഞ്ഞു മരിക്കുന്നതുവരെ ശക്തമായ കല്ലേറ് തുടര്‍ന്നു.

ശിക്ഷാവിധി യഥാവിധി നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കുപ്രസിദ്ധ നരച്ച താടിക്കാരന്‍ ആരാച്ചാര്‍ അബു അന്‍സാര്‍ അല്‍ അന്‍സാരിയും സന്നിഹിതനായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.