സ്വന്തം ലേഖകന്‍: വേതന വ്യവസ്ഥകളും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാനായി സമരം ചെയ്യാനൊരുങ്ങുകയാണ് എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍. 14,400 രൂപയാണ് കൊട്ടാരം ജീവനക്കാരുടെ ശരാശരി വാര്‍ഷിക വേതനം. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ്.
കൊട്ടാരം ജീവനക്കാരകട്ടെ മറ്റു അധിക വേതനം ലഭിക്കാത്ത നിരവധി ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ടെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ എത്തുന്ന പ്രമുഖ വ്യക്തികള്‍ക്ക് അകമ്പടി സേവിക്കുന്നതും ദ്വിഭാഷികളായി പ്രവര്‍ത്തിക്കുന്നതും ഈ ജീവനക്കാരാണ്. സ്വന്തം ചുമതലകള്‍ നിര്‍വഹിച്ചതിനു ശേഷമാണ് ഇവ ചെയ്യേണ്ടത്.
വേതന വര്‍ദ്ധനവും മറ്റു ആനുകൂല്യങ്ങളും അനുവദിക്കുന്ന കാര്യത്തില്‍ കൊട്ടാരം ഇതുവരെ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്ന് പബ്ലിക് ആന്റ് കൊമ്മേര്‍ഷ്യല്‍ സര്‍വീസ് യൂണിയന് ആരോപിക്കുന്നു. വിന്‍ഡ്സര്‍ കൊട്ടാരത്തിലെ 200 ജീവനക്കാരില്‍ 120 പേരും ഈ യൂണിയനില്‍ അംഗങ്ങളാണ്.
കൊട്ടാരത്തിലെ പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതിയുള്ള വരാന്തകള്‍, മുറികള്‍ എന്നിവയിലെ വില പിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കുക, ടിക്കറ്റ് ഓഫീസ്, ക്ലോക്ക് റൂം, ഭക്ഷണ ശാല എന്നിയുടെ മേല്‍നോട്ടം എന്നിങ്ങനെ പങ്കുന്നു കൊട്ടാരം ജീവനക്കാരുടെ പ്രധാന ചുമതലകള്‍.
ലോകത്തിലെ സജീവമായതും ഏറ്റവും പഴക്കമുള്ളതുമായ കൊട്ടാരമാണ് വിന്‍ഡ്സര്‍ കൊട്ടാരം. പ്രതിവര്‍ഷം 1.1 മില്ല്യണ്‍ സന്ദര്‍ശകര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 17 മില്ല്യണ്‍ പൗണ്ട് ഈ വിനോദ സഞ്ചാരികള്‍ ചെലവഴിക്കുന്നു. റോയല്‍ കളക്ഷന്‍ ട്രസ്റ്റിനാണ് ഈ പണം കൈകാര്യം ചെയ്യാനുള്ള ചുമതല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല