പാരീസ്: ഏഷ്യന്‍ വന്‍കരയ്ക്കാകെ അഭിമാനമായി ചൈനയുടെ നാ ലി കളിമണ്‍ കോര്‍ട്ടില്‍ പുതിയ ചരിതമെഴുതി. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യനായ ഫ്രാന്‍സിസ്കാ ഷിയാവോണിനെ തോല്‍പ്പിച്ചാണ് നാ ലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. . സ്കോര്‍ 6-4,7-6. ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ആറാം സീഡായ ലി നാ കിരീടം ചൂടിയത്.
ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ലി മേല്‍കൈ നേടിയിരുന്നു. ലീക്കെതിരെ ശക്തമായ പോരാട്ടമാണ് ഷിയാവോണ്‍ രണ്ടാം സെറ്റില്‍ പുറത്തെടുത്തത്. കലാശപ്പോരാട്ടത്തിന്റെ വീര്യം കണ്ട രണ്ടാം സെറ്റ് ടൈബ്രേക്കറിലാണ് ലീ നേടിയത്. സ്കോര്‍ 6-6 എന്ന നിലയില്‍ ഏഴാം ഗെയിമിലേക്ക് നീണ്ടപ്പോള്‍ മത്സരം ആവേശത്തിന്റെ മൂര്‍ധന്യത്തിലെത്തി .
അവസാന ഘട്ടത്തില്‍ ഉജ്ജ്വലഫോമിലേക്ക് ഉയര്‍ന്ന ലീ എതിരാളിയെ 7-6(0) ത്തിന് കീഴടക്കി. തുടരെ രണ്ടാം ഗ്ലാന്‍സ്ലാം ഫൈനലാണ് ഈ വര്‍ഷം ലീ കളിക്കുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലീ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സിനോട് പരാജയപ്പെടുകയായിരുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണിലെ പാഠം ഉള്‍ക്കൊണ്ട ലി ഫ്രഞ്ച് ഓപ്പണില്‍ പിഴവുകളാവര്ത്തിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല