കാര്‍ഡിഫ് മലയാളി അസോസ്സിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഫെബിന് വര്‍ഗീസ് (പ്രസിഡന്റ്), ജോസ് കൊച്ചാപ്പള്ളിയില് (വൈസ് പ്രസിഡന്റ്), തോമസുകുട്ടി ജോസഫ് (സെക്രട്ടറി), തങ്കച്ചന് (ട്രഷറര്‍), ചാള്‍സ് ലോറന്‍സ് (ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി), ബീനാ ആന്റണി (സ്പോര്‍ട്സ് സെക്രട്ടറി) തുടങ്ങി മറ്റു ഒന്‍പത് ഏരിയാ കമ്മറ്റി മെമ്പേഴ്സും പുതുതായി ചുമതല ഏറ്റെടുത്തു.
പുതിയ ഭരണസമിതിയുടെ ആദ്യയോഗത്തില്‍ ഈ വര്‍ഷം ചെയ്യേണ്ട പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനമായി. പതിവ് പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ സി.എം.എ. അംഗങ്ങളുടെ പ്രത്യേകിച്ച് കൊച്ചുകാട്ടികളുടെ കലാസാംസ്കാരിക-കായിക ഉന്നമനത്തിനായി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഫെബിന് വര്‍ഗീസ് അറിയിച്ചു. സി.എം.എ.യുടെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാമായി സര്‍വ്വേയില്‍ ഉള്ള ത്രോപ്പ് പാര്‍ക്കിലേക്ക് ഒരു വിനോദയാത്ര സംഘടിപ്പിക്കുന്നു. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.cardiffmalayalee.co.uk സന്ദര്‍ശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല