സ്വന്തം ലേഖകന്‍: നിയമ വിരുദ്ധമായി ഭ്രൂണഹത്യ നടത്തിയ കുറ്റത്തിന് ഇന്ത്യന്‍ വംശജക്ക് അമേരിക്കന്‍ കോടതി 30 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഇന്ത്യല്‍ കുടിയേറ്റക്കാരിയായ പൂര്‍വി പട്ടേലിനാണ് മൊത്തം 30 വര്‍ഷം ജയിലില്‍ കഴിച്ചു കൂട്ടേണ്ടി വരിക.
2013 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുതരമായ രക്ത വാര്‍ച്ചയുമായി ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു പൂര്‍വി. എന്നാല്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പൂര്‍വി ഗര്‍ഭഛിദ്രം നടത്തിയതായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പൂര്‍വിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസുകാര്‍ ഗര്‍ഭഛിദ്രം നടത്താനാവശ്യമായ മരുന്നുകളും മറ്റും പൂര്‍വി ഓര്‍ഡര്‍ ചെയ്ത എസ്എംഎസ് സന്ദേശങ്ങള്‍ കണ്ടെത്തി. ഈ സന്ദേശങ്ങളാണ് പിന്നീട് കേസില്‍ പൂര്വിക്കെതിരെയുള്ള നിര്‍ണായക തെളിവായി മാറിയത്.
ഹോങ്കോങ്ങില്‍ നിന്നാണ് പൂര്‍വി ഓണ്‍ലൈന്‍ വഴി ഗര്‍ഭഛിദ്രം നടത്താനുള്ള മരുന്നുകള്‍ വരുത്തിയത്. മരുന്നു കഴിച്ചതിനെ തുടര്‍ന്ന് പാതിവളര്‍ച്ചയെത്തിയ ഭ്രൂണത്തെ പൂര്‍വി കുളിമുറിയില്‍ പ്രസവിച്ചു. തുടര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാനായി ഭ്രൂണം ഒരു കവറിലാക്കി സമീപത്തുള്ള ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയും ചെയ്തു.
എന്നാല്‍ രക്തവാര്‍ച്ച നിലക്കാതായതാണ് പൂര്‍വിയെ ആശുപത്രിയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചതും സംഭവം പുറത്തറിയാനിടയാക്കിയതും. നിയമ വിരുദ്ധമായ ഭ്രൂണഹത്യക്ക് അമേരിക്കയില്‍ കര്‍ശനമായ ശിക്ഷയാണുള്ളത്.
അതേസമയം പൂര്‍വിക്ക് പിന്തുണയുമായി തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന രംഗത്തെത്തിയിട്ടുണ്ട്. പൂര്വിക്കു വേണ്ടി അപ്പീല്‍ നല്‍കുമെന്ന് സംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല