യുഎഇയില്‍ താമസിക്കുന്ന 16 ശതമാനം വിദേശീയരുടെയും കുട്ടികളുടെ സ്കൂള്‍ ഫീസ് അടയ്ക്കുന്നത് കമ്പനികളാണെന്ന് കണ്ടെത്തല്‍. യുഎഇയിലെ ഒരു എഡ്യുക്കേഷനല്‍ കണ്സല്ട്ടന്സിയാണ് ഇതു സംബന്ധിച്ച സര്‍വെ നടത്തിയത്.
വിച്ച്സ്കൂള്അഡൈ്വസര് നടത്തിയ സര്‍വെയുടെ ഫലം കഴിഞ്ഞയാഴ്ച്ചയാണ് പുറത്തുവിട്ടത്. കമ്പനി സഹായം ലഭിക്കാത്തത് ഇന്ത്യന്‍ കരിക്കുലം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ്. യുകെ/ഐബി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കമ്പനി സഹായം ലഭിക്കുകയും ചെയ്യും.
2013ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനികള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം നല്‍കുന്നവരുടെ എണ്ണത്തില്‍ മൂന്നു ശതമാം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 11,000 മുതല്‍ 15,000 വരുമാനത്തില്‍ വരുന്ന ആളുകളുടെ വരുമാനത്തിന്റെ കൂടുയ പങ്കും കുട്ടികളുടെ വിദ്യാഭ്യാസത്തനായിട്ടാണഅ വിനിയോഗിക്കപ്പെടുന്നത്. ഇത് റെഗുലേറ്റേഴ്സിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. യുഎഇയിലുള്ള എല്ലാ വരുമാന വിഭാഗക്കാര്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസം താങ്ങാന്‍ കഴിയണമെന്നാണ് ഇവര്ക്ക്മേലുള്ള സമ്മര്‍ദ്ദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല