ദുബായിയിലെ അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും പൊടിയും മണ്ണും നിറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനിലയില്‍ ക്രമാധീതമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആളുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
Worst sand storm I have ever seen for 6 years… not able to drive or stay outside @gulf_news #fogUAE feeling sick pic.twitter.com/MUlziqJnTm
— nazarbaaz (@nazarbaaz) April 2, 2015
ദുബായിയുടെ വടക്കന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് കൂടുതലായിരിക്കും. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും, ഒമാന്‍ കടല്‍ അശാന്തമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
മിഡില്‍ ആന്‍ഡ് ഈസ്റ്റേണ്‍ സൗദി അറേബ്യയില്‍ കാഴ്ച്ചാദൂരം കുറവായിരിക്കും. ഇവിടെ അന്തരീക്ഷത്തില്‍ നിറയെ പൊടിയായിരിക്കും. രാത്രിയാകുമ്പോഴേക്കും ഇത് വെസ്റ്റേണ്‍ യുഎഇയിലേക്ക് കടക്കും.
View from my office before and after dust storm. @gulf_news #fogUAE pic.twitter.com/H8ZLotSMPz
— Rao Abdur Rehman (@raoarehman) April 2, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല