സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ബോംബ് നിര്‍മ്മിച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച രണ്ട്യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സിറ്റി സ്വദേശികളായ നോയല്ല വെലെന്‍സാസ് (28)?,? അസിയ സിദ്ദിഖി (31)? എന്നിവരാണ് പിടിയിലായത്.
സ്വന്തമായി നിര്‍മ്മിച്ച, ടൈമര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബോംബ് ഉപയോഗിച്ച് അമേരിക്കയിലെ പ്രധാന പോലീസ്, സര്‍ക്കാര്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് അറിയിച്ചു.
യുവതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും പൊലീസിന് സംശയമുണ്ട്.
യുവതികള്‍ തീവ്ര ജിഹാദി വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വെലന്‍സാസ് സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ പുകഴ്ത്തിയിരുന്നതായും താനും സിദ്ദിഖിയും ഇസ്ലാമിക് സ്റ്റേറ്റ് പ്രജകളാണെന്ന് അവകാശപ്പെട്ടിരുന്നതായും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൊറോ ഓഫ് ക്യൂന്‍സില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതികള്‍ ബോംബുംസമാനമായ സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്നതില്‍ പരിശീലനം നടത്തി വരുന്നതിനിടയിലാണ് പോലീസ് പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല