സ്വന്തം ലേഖകന്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന് അമല്‍ നീരദും നടി ജ്യോതിര്‍മയിയും കൊച്ചിയില്‍ വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഏറെ നാളായി സിനിമയില്‍ നിന്നും ജ്യോതിര്‍മയി വിട്ടുനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം സുഹൃത്തായ നിശാന്തിനെ വിവാഹം കഴിച്ചെങ്കിലും 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അമല്‍ നീരദിന്റെ ആദ്യ വിവാഹമാണിത്.
അതിനുശേഷം സിനിമയില്‍ മടങ്ങിയെത്തിയെങ്കിലും സജീവമാകാന്‍ ജ്യോതിര്‍മയിക്ക് കഴിഞ്ഞിരുന്നില്ല. അമല്‍ നീരദിന്റെ മോഹന്‍ലാല്‍ ചിത്രമായ സാഗര്‍ എലിയാസ് ജാക്കിയാണ് ജ്യോതിര്‍മയിക്ക് തിരിച്ചു വരവിനുള്ള അവസരം ഒരുക്കിയത്.
അതീവ രഹസ്യമായിരുന്നു ഇരുവരുടെയും പ്രണയം. ഒടുവില്‍ യാതൊരു ഗോസിപ്പുകള്‍ക്കു പിടികൊടുക്കാതെയാണ് ഇരുവരും വിവാഹിതരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല