സ്വന്തം ലേഖകന്‍: അര്‍ജന്റീനയിലെ സാന്‍ ജോസ് ഡി ബാല്‍കേറിലെ ആട്ടിടയനായ ജോസ് ആല്‍ബെര്‍ട്ടോയുടെ വീട്ടില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ കരുതിയത് എന്തെങ്കിലും ചീഞ്ഞു നാറുകയായിരിക്കും എന്നാണ്.
എന്നാല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസുകാര്‍ കണ്ടെത്തിയതാകട്ടെ അമ്പത്തെട്ടുകാരനായ ആല്‍ബര്‍ട്ടോയുടെ ജീര്‍ണ്ണിച്ച മൃതദേഹവും തൊട്ടടുത്തായി ഒരു നോക്കുകുത്തിയും.
ആദ്യം താന്‍ കരുതിയത് രണ്ട് പേര് മരിച്ചു കിടക്കുകയാണ് എന്നാണ്, തെരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ വക്താവ് റുഡോള്‍ഫോ മൂര്‍ പറയുന്നു. നോക്കുകുത്തിക്ക് ലിപ്സ്റ്റിക്കും തലയില്‍ സ്ത്രീകളുടെ വെപ്പുമുടിയും ഉണ്ടായിരുന്നു.
നോക്കുകുത്തിയുമായുള്ള ലൈംഗിക ബന്ധത്തിനിടയിലാണ് ആല്‍ബര്‍ട്ടോ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറിഞ്ചു നീളമുള്ള ഒരു കെട്ടിയുറപ്പിക്കാവുന്ന ഒരു കൃത്രിമ ലിംഗവും നോക്കുകുത്തിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അധികമാരോടും അടുപ്പമില്ലാത്ത ഒറ്റയാന് പ്രകൃതക്കാരനായിരുന്നു ആല്‍ബര്‍ട്ടോ എന്ന് അയല്‍ക്കാര്‍ പറയുന്നു. ഏകാകിയായി ജീവിച്ചിരുന്ന അയാള്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിച്ചിരുന്നില്ല. എന്തായാലും ആല്‍ബര്‍ട്ടോയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസുകാരും നാട്ടുകാരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല