1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2015

സ്വന്തം ലേഖകന്‍: 2050 വരെയുള്ള അടുത്ത 40 വര്‍ഷത്തേക്ക് എല്ലാ ലോക മതങ്ങളുടേയും അനുയായികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് പഠനം. 2010 മുതല്‍ 2050 വരെ യുള്ള 40 വര്‍ഷത്തെ മതങ്ങളുടെ വളര്‍ച്ചാ നിരക്കാണ് പഠന വിധേയമാക്കിയത്. പ്യൂ റിസര്‍ച്ച് സെന്ററാണ് ലോക മതങ്ങളുടെ ഭാവി: ജനസംഖ്യാ വര്‍ദ്ധനവ്, 2010 2050 എന്ന പേരില്‍ പഠനം നടത്തിയത്.

വളര്‍ച്ചയുടെ കാര്യത്തില്‍ ഇസ്ലാമും ക്രിസ്തു മതവും മറ്റു മതങ്ങളേക്കാള്‍ ഏറെ മുന്നിലായിരിക്കുമെന്നും പഠനം പറയുന്നു. ഇസ്ലാമാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മതം. 2010 ല്‍ 1.6 ബില്ല്യണ്‍ ഉണ്ടായിരുന്ന ഇസ്ലാം മത വിശ്വാസികളുടെ എണ്ണം 2050 ആകുന്നതോടെ 2.76 ബില്ല്യണായി ഉയരും. അതോടെ ലോക ജനസംഖ്യയില്‍ മൂന്നില്‍ ഒന്നും മുസ്ലീങ്ങള്‍ ആയിരിക്കും.

വളര്‍ച്ചയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ക്രിസ്തു മതത്തിന്. പക്ഷേ ത്വരിതഗതിയില്‍ വളരുന്ന ഇസ്ലാമിന്റെ വളര്‍ച്ച ക്രിസ്തു മതത്തിന് ഉണ്ടായിരിക്കില്ല. പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനം പ്രകാരം ക്രിസ്തുമതം 2.17 ബില്ല്യണില്‍ നിന്നും 40 വര്‍ഷം കൊണ്ട് 2.92 ബില്ല്യണ്‍ വിശ്വാസികളെ നേടും. അതായത് 2050 ആകുമ്പോഴേക്കും ഭൂമിയിലുള്ള ആളുകളില്‍ പത്തില്‍ ആറ് പേരും മുസ്ലീമോ ക്രിസ്ത്യാനിയോ ആയിരുക്കും.

ചിലപ്പോള്‍ ചരിത്രത്തിലാദ്യമായി ഇസ്ലാമും ക്രിസ്തുമതവും വിശ്വാസികളുടെ എണ്ണത്തില്‍ ഏകദേശം തുല്യമായിരിക്കും. ആറു വര്‍ഷം കൊണ്ട് 234 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങലെ അടിസ്ഥാനമാക്കിയാണ് ബുദ്ധമതം, ക്രിസ്തുമതം, ഇസ്!ലാം മതം, ഹിന്ദുമതം, ജൂതമതം എന്നീ പ്രധാന മതങ്ങളുടെ വളര്‍ച്ചാ പ്രവചനവും പഠനവും പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.