സ്വന്തം ലേഖകന്‍: ഒരച്ഛന് മകന്റെ പല്ലു പറിച്ച കഥ യൂട്യൂബില്‍ തരംഗമാകുന്നു. പല്ലു പറിക്കാന്‍ അച്ഛന് കണ്ടെത്തിയ മാര്‍ഗമാണ് രസകരം. തന്റെ ചുവന്ന ഷെവര്‍ലേ കാര്‍ ഉപയോഗിച്ചാണ് അച്ഛന് മകന്റെ പല്ലു പറിച്ചത്.
അമേരിക്കയിലാണ് സംഭവം നടന്നത്. എട്ടുവയസുകാരന് ജെയിംസും അച്ഛനും പ്രൊഫഷനല്‍ ഗുസ്തിക്കാരനുമായ റോബര്‍ട്ട് അംബര്‍ ക്രോമ്പ!ിയുമാണ് പല്ലു പറിക്കാന്‍ പുതുവഴി തേടിയത്. ജയിംസിന്റെ മുന്‍വശത്തെ ആടിനില്‍ക്കുന്ന ഒരു പല്ലു പറിക്കാനായിരുന്നു ഈ സാഹസം.
ആദ്യം വിസമ്മതിച്ചെങ്കിലും, നിര്‍ബന്ധം കൂടിയതോടെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തന്നെ അച്ഛന് തീരുമാനിച്ചു. ഇതിനായി ജെയിംസിന്റെ മുകള്‍നിരയിലെ പല്ലില്‍ പ്ലാസ്റ്റിക് നൂല് കെട്ടി അതിന്റെ മറ്റേ അറ്റം കാറിന്റെ പിന്നില്‍ ഘടിപ്പിച്ചു. എന്നിട്ട് പതിയെ വണ്ടി മുന്നോട്ടെടുത്തു. പല്ലു പറിഞ്ഞു പോരുകയും ചെയ്തു.
കാറുപയോഗിച്ച് നടന്ന പല്ലു പറിക്കല്‍ മുഴുവനായും ജയിംസിന്റെ അമ്മ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പല്ലു പറിഞ്ഞല്ലോ എന്ന് വിളിച്ച്കൂവി സന്തോഷം കൊണ്ട് ജെയിംസ് തുള്ളിച്ചാടിന്നതും തന്റെ പല്ലില്ലാത്ത മോണ കാണിച്ച് കാമറക്കു മുന്നിലേക്ക് ഓടിയെത്തുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
ജയിംസിന്റെ അച്ഛനാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല