സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഓണ്‍ലൈന്‍ റിട്ടൈല്‍ രംഗത്തെ പ്രമുഖരായ മിന്ത്ര വെബ്സൈറ്റ് പൂട്ടുന്നു. മെയ് ഒന്നു മുതല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പ് വഴി മാത്രമേ മിന്ത്ര ഉല്പന്നങ്ങള് വാങ്ങാന്‍ കഴിയൂ. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കമ്പനിയാണ് മിന്ത്ര.
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മിന്ത്രയുടെ പുതിയ തീരുമാനമെന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് മിന്ത്രയെ ഏറ്റെറുത്ത ഓണ്‍ലൈന്‍ കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന്റെ സമാനമായ മാറ്റത്തിന് മുന്നോടിയാണ് ഈ പരിഷ്ക്കരണം.
മിന്ത്രയുടെ മൊബൈല്‍ ആപ്പിലൂടെയുള്ള കച്ചവടത്തിന്റെ വിജയം അനുസരിച്ച് തങ്ങളുടെ ഓണ്‍ലൈന്‍ കച്ചവടവും പൂര്‍ണമായും മൊബൈല്‍ ആപ്പ് വഴിയാക്കാനുള്ള ഒരുക്കത്തിലാണ് ഫ്ലിപ്കാര്‍ട്ട്.
ഇരു കമ്പനികളും തങ്ങളുടെ മൊബൈല്‍ വെബ്സൈറ്റുകള്‍ നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. മൊബൈല്‍ സൈറ്റുകള്‍ വഴിയുള്ള ട്രാഫിക് ആപ്പുകളിലേക്ക് തിരിച്ചു വിടുകയായിരുന്നു.
അധികം വൈകാതെ ഇരു കമ്പനികളുടേയും ഉല്പന്നങ്ങള് മൊബൈല്‍ ആപ്പുകള്‍ വഴി മാത്രമേ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുകയുള്ളു. മൊബൈല്‍ ആപ്പുകളിലേക്ക് ഉപഭോക്താക്കളെ വഴിതിരിച്ചു വിടാനായി ആകര്‍ഷകമായ ഓഫറുകളും കമ്പനികള്‍ നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ഓണ്‍ലൈന്‍ റിട്ടൈല്‍ രംഗത്ത് വരാനിരിക്കുന്ന വന്‍ മാറ്റങ്ങളുടെ തുടക്കമാണ് മിന്ത്രയുടെ ഈ ചുവടുമാറ്റമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല