സ്വന്തം ലേഖകന്‍: പാശ്ചാത്യ രാജ്യങ്ങളുമായി ആണവക്കരാറില്‍ ധാരണയില്‍ എത്താനായത് ഇറാനും മേഖലക്കും സുവര്ണാവസമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അഭിപ്രായപ്പെട്ടു. പുതിയ കരാര്‍ ഇറാന് ആറ്റം ബോബുണ്ടാക്കുന്നത് തടയുകയും ഒപ്പം മധ്യ പൂര്‍വ ദേശത്ത് സമാധാന അന്തരീക്ഷം ഉറപ്പു വരുത്തുകറയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദി ന്യൂ യോര്‍ക് ടൈംസിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഒബാമ ഇറാനുമായി ധാരണയായ ആണവക്കാരാറിന്റെ നേട്ടങ്ങളേയും ഭീഷണികളേയും കുറിച്ച് വിശദീകരിച്ചത്. കരാറിന്റെ ദൂരവ്യാപകമായ നേട്ടങ്ങള്‍ പരിഗണിച്ചാല്‍ അത് ഉയര്‍ത്തുന്ന ഭീഷണികള്‍ അവഗണിക്കാവുന്നതാണെന്ന് ഒബാമ നിരീക്ഷിച്ചു.
അതേ സമയം കരാര്‍ അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പു വരുത്തും. ഇറാന് അപ്രതിരോധമായ ഒരു സൈനിക ശക്തിയാണെന്ന് അമേരിക്ക കരുതുന്നില്ല, അതുപോലെ അമേരിക്ക സൈനികമായി ഒട്ടും ദുര്ബലവുമല്ല. എന്നാല്‍ ഒരു പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഗണിക്കുമ്പോള്‍, നയതന്ത്രപരമായ ഒരു പരിഹാരം കൂടുതല്‍ സുരക്ഷിതവും ഇസ്രയേല്‍ അടക്കമുള്ള അമേരിക്കയുടെ സഖ്യ കക്ഷികളെ സംരക്ഷിക്കാന്‍ കൂടുതല്‍ പര്യാപ്തവുമാണ്.
ഇസ്രയേലിനെ മറ്റേതെങ്കിലും രാജ്യം ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അമേരിക്ക ഇസ്രയേലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുക. നിലവില്‍ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ നേരിയ അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കിലും താന്‍ അതു പരിഹരിക്കുന്നതിന് ബദ്ധശ്രദ്ധനാണെന്നും ഒബാമ വ്യക്തമാക്കി.
ഒബാമയുടെ പല നിലപാടുകളും ഇസ്രയേല്‍ വിരുദ്ധമാണെന്ന വിമര്‍ശനം അമേരിക്കകത്തും പുറത്തും ഉയരുന്നതിന് ഇടയിലാണ് ഒബാമയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല