മെയ് 2,3 തിയതികളില്‍ നടത്തപ്പെടുന്ന മാഞ്ചസ്റ്റര്‍ സെന്‍റ് ജോര്‍ജ് ക്നാനായ പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് ഇടവക വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്തു നിര്‍വഹിച്ചു. സാല്‍ഫോര്‍ഡ് ലിറ്റില്‍ ഹാള്‍ട്ടണില്‍ പുതിയതായി വാങ്ങിയ ദേവാലയത്തിലാണ് ഈസ്റ്റര്‍ കുര്‍ബാനയും തുടര്‍ന്ന് കൊടിയേറ്റും നടത്തപ്പെട്ടത്.
യൂറോപ്പിലെ ക്നാനായക്കാരുടെ നാമത്തിലുള്ള ആദ്യ ദേവാലയം കൂടിയാവുകയാണിത്. മെയ് രണ്ടിനും മൂന്നിനും ഇടവക പെരുന്നാളും പുതിയ പള്ളിയുടെ കൂദാശയും ഒരുമിച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായി വരുന്നു. ദേവാലയ കൂദാശയ്ക്കായി സമുദായ മെത്രാപ്പൊലീത്തമാര്‍, യൂറോപ്പിലുള്ള എല്ലാ ക്നാനായ വൈദീകരും സംബന്ധിക്കുന്നതായിരിക്കും. കൂടാതെ യുകെയിലെ മുഴുവന്‍ ക്നാനായ സമൂഹവും ഈ വിശുദ്ധ ചടങ്ങിന് എത്തിച്ചേരുന്നതായിരിക്കും.
പുതിയ ദേവാലയത്തിന്‍റെ കെട്ടിട ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട റാറ്റില്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പും ഇന്നലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടത്തപ്പെടുകയുണ്ടായി. ഒന്നാം സമ്മാനം കൂപ്പണ്‍ നമ്പര്‍ 1069 ഉം രണ്ടാം സമ്മാനം കൂപ്പണ്‍ നമ്പര്‍ 1079ും അര്‍ഹമായി.
വിജയികള്‍ക്ക് ആപ്പിള്‍ െഎപാഡ് എയര്‍ 2, ആപ്പിള്‍ വാച്ച് എന്നിവ കൂദാശയോട് അനുബന്ധിച്ച് മെയ് 3ന് നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ വച്ച് നല്‍കുന്നതായിരിക്കും. വിജയികള്‍ തങ്ങളുടെ കൂപ്പണുകളുമായി ഭാരവാഹികളെ സമീപിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല