യു.എ.ഇ എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ്സെറ്റില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട ഭാഷ ഏതെന്നറിയാന്‍ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറെ ദിവസം മുന്നില്‍നിന്നതിന് ശേഷം മലയാളത്തിന് തിരിച്ചടി. മലയാളത്തെ പിന്തള്ളി ഉറുദു മുന്നിലെത്തിയതോടെ വെബ്സൈറ്റില്‍ മലയാളം ഉള്‍പ്പെടുത്തുന്ന കാര്യം സംശയത്തിലായി. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മൂന്നാം ഭാഷയായി ഏതാണ് ഉള്‍പ്പെടുത്തേണ്ടതെന്നാണ് സര്‍ക്കാര്‍ വോട്ടെടുപ്പിലൂടെ ജനങ്ങളോട് ചോദിക്കുന്നത്.
യു.എ.ഇയിലെ പൗരന്മാരും അന്യരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് അനുവദിക്കുന്ന എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി കഴിഞ്ഞമാസം ആദ്യം ആരംഭിച്ച വോട്ടെടുപ്പില്‍ ഉറുദുവാണ് മുന്നില്‍. 52 ശതമാനം വോട്ടാണ് ഉറുദു നേടിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 95.5 ശതമാനം വോട്ടുകളോടെ മുന്നിലായിരുന്ന മലയാളം ഇപ്പോള്‍ 45 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. ചൈനീസ് ഭാഷയായ മാന്‍ഡ്രിന്‍, ഫിലിപ്പൈന്‍സ് ഭാഷയായ തഗലോഗ് എന്നിവയാണ് മലയാളത്തോട് മത്സരിക്കുന്നത്.
മാന്‍ഡ്രിന്‍ ഒരു ശതമാനവും, തഗലോഗിന് 0.93 ശതമാനവുമാണ് ലഭിച്ചത്. ഇതോടെ ഐഡി വെബ്സൈറ്റ് മലയാളം സംസാരിക്കുമോ എന്ന കാര്യത്തില്‍ സംശയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല