സ്വന്തം ലേഖകന്‍: ഇരുവരും കളിച്ചു വളര്‍ന്നത് ആണ്‍കുട്ടികളായി. എന്നാല്‍ മുതിര്‍ന്ന് വിവാഹ പ്രായമെത്തിയപ്പോഴാകട്ടെ ഒരാള്‍ പെണ്ണായി. ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഫേ പര്ദ്ദാം, ക്രിസ്റ്റഫര്‍ ഡോഡ് എന്നീ സുഹൃത്തുക്കളാണ് അപൂര്‍വമായ ഈ പ്രണയം അരങ്ങേറിയത്.
കുട്ടിക്കാലത്ത് ഫേ കെവിന് എന്നു പേരുള്ള ആണ്‍കുട്ടിയായിരുന്നു. ഇരുവരും ഒരുമിച്ച് ഫുട്ബോളും പ്ലേസ്റ്റേഷനും കളിച്ചാണ് വളര്‍ന്നതും. എന്നാല്‍ കൗമാരത്തോടെ ഇരുവരും വഴി പിരിഞ്ഞു.
കെവിന് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഫേയെന്ന പെണ്‍കുട്ടിയായി മാറി. ക്രിസ്റ്റസഫറാകട്ടെ പഠനവും മറ്റു തിരക്കുകളുമായി മുന്നോട്ടു പോകുകയും ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് ഇരുവരും ക്രിസ്റ്റഫറുടെ ഇരുപത്തൊന്നാം പിറന്നാള്‍ ആഘോഷത്തില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയതോടെയാണ്. ആദ്യ ദര്‍ശനത്തില്‍ തന്നെ പ്രണയത്തിലായ ഇരുവരും താമസിയാതെ ഡേറ്റിംഗ് തുടങ്ങി.
എന്നാല്‍ ഫേ തന്റെ പഴയ സുഹൃത്ത് കെവിന് ആണെന്നത് പ്രണയത്തെ ബാധിച്ചതേ ഇല്ലെന്ന് ക്രിസ്റ്റഫര്‍ വ്യക്തമാക്കുന്നു. തീര്‍ത്തും വ്യത്യസ്തവും സുന്ദരിയുമായ ഒരു യുവതി എന്ന നിലയിലാണ് താന്‍ ഫേയെ പ്രണയിച്ചത് എന്നാണ് ക്രിസ്റ്റഫറുടെ വാദം.
ഏറെക്കാലത്തിനു ശേഷം അടുത്തു കണ്ടപ്പോള്‍ ക്രിസ്റ്റഫറിനുണ്ടായ മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഫേ പറയുന്നു. സുന്ദരനായ ഒരു ചെറുപ്പക്കാരനായി മാറിയിരുന്ന ക്രിസ്റ്റഫര്‍ ആദ്യ കാഴ്ചയില്‍ തന്നെ തന്റെ മനസു കീഴ്ടടക്കി.
കുട്ടിക്കാലത്തെ സാഹസങ്ങളെ പറ്റി സംസാരിച്ചു തുടങ്ങിയ ഇരുവരും പതിയെ മനസിലെ ഇഷ്ടം പരസ്പരം വെളിപ്പെടുത്തുകയായിരുന്നു. മൂന്നു വര്‍ഷത്തെ ചൂടുപിടിച്ച പ്രണയത്തിനു ശേഷം വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് ബാല്യകാല സഖാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല