1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2015

പവര്‍ കമ്പനി വൈദ്യുതി കണക്ഷന്‍ റദ്ദാക്കിയപ്പോള്‍ ഉപയോഗിച്ച ജനറേറ്ററില്‍നിന്നുള്ള വിഷവാദകം ശ്വസിച്ച് പിതാവും ഏഴു കുട്ടികളും മരിച്ചു. മേരിലാന്‍ഡിലെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള പ്രിന്‍സസ് ആനിയിലാണ് സംഭവം. എട്ടു പേരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായി ഒന്നുമില്ലെന്നും പ്രാഥമിക നിരീക്ഷണത്തില്‍ വിഷവാദകം ശ്വസിച്ചത് തന്നെയാണ് മരണകാരണമെന്ന് വ്യക്തമായതായും പൊലീസ് അറിയിച്ചു.

അറു വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച ഏഴു കുട്ടികളും. 36 വയസ്സുള്ള റൂഡ്‌നി ടോഡാണ് മരിച്ച മുതിര്‍ന്നയാള്‍. കാമറൂണ്‍ ടോഡ് (13), സിചെയിം ടോഡ് (7), ടിനിജ്യൂസ ടോഡ്(15), ടിക്രിയ ടോഡ് (12), ടൈബ്രി ടോഡ് (10), ടിയാനിയ ടോഡ് (9), ടിബ്രിയ ടോഡ് (6) എന്നിവരാണ് മരിച്ച കുട്ടികള്‍. ഇവരില്‍ രണ്ടു പേര്‍ ആണ്‍കുട്ടികളും അഞ്ചു പേര്‍ പെണ്‍കുട്ടികളുമാണ്.

ഗ്യാസില്‍ പ്രവര്‍ത്തിക്കുന്നൊരു ജനറേറ്റര്‍ വീടിന്റെ അടുക്കളയില്‍നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നെന്നും, ജനറേറ്ററില്‍ ഫ്യുവല്‍ ഇല്ലായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.