സ്വന്തം ലേഖകന്‍: 88 വയസിലും യൗവനത്തിന്റെ പ്രസരിപ്പോടെ ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. നീണ്ട പതിനാലു മാസത്തെ ഇടവേളക്കു ശേഷമാണ് കാസ്ട്രോ പൊതുവേദിയില്‍ എത്തുന്നത്.
ഹവാനയിലെ ഒരു സ്കൂളില്‍ നടന്ന ‘ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം’ എന്ന ചടങ്ങില്‍ സംബന്ധിക്കാനായി വെനസ്വേലയില്‍ നിന്നെത്തിയ പ്രതിനിധികളെ കാണാനും ആശംസകള്‍ അറിയിക്കാനുമായിരുന്നു കാസ്ട്രോയുടെ വരവ്.
വില്‍മ എസ്പിന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത കാസ്ട്രോ ചടങ്ങിനു ശേഷം തന്റെ വാഹനത്തിനുള്ളിലിരുന്ന് ഒരാളോട് കുശലം പറയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ചടങ്ങിനെത്തിയ അതിഥികള്കൊപ്പം ഒന്നര മണിക്കൂര്‍ ചെലവിടാനും കാസ്ട്രോ സമയം കണ്ടെത്തി. 2014 ജനുവരിയിലാണ് കാസ്ട്രോ അവസാനമായി പൊതുവേദിയില്‍ എത്തിയത്. 2006 ല്‍ ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം വിശ്രമജീവിതത്തിലാണ് കാസ്ട്രോ.
തുടര്‍ന്ന് അസുഖം ബാധിച്ചതോടെ അപൂര്‍വമായി മാത്രമേ കാസ്ട്രോ പൊതുചടങ്ങുകളില്‍ സംബന്ധിച്ചിരുന്നുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല