1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2015

സ്വന്തം ലേഖകന്‍: പിണങ്ങിപ്പോയ മുന്‍ കാമുകിമാരുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി വെബ്‌സൈറ്റുണ്ടാക്കിയ യുവാവിന് കാലിഫോര്‍ണിയയിലെ കോടതി 18 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മുന്‍ കാമുകിമാരോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കെവിന്‍ ക്രിസ്റ്റഫര്‍ ബൊലാര്‍റ്റിയ എന്ന ഇരുപത്തേഴുകാരന്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ചത്.

കാമുകിമാരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളുമായിരുന്നു വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ സ്വന്തം കാമുകിമാരുടെ മാത്രമല്ല, മറ്റുള്ളവരുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലായിരുന്നു കെവിന്റെ സൈറ്റ്.

ആര്‍ക്ക് വേണമെങ്കിലും വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നായതോടെ വെബ്‌സൈറ്റില്‍ ചിത്രങ്ങളും വീഡിയോകളും പോസ്റ്റുചെയ്യാന്‍ നിരാശാ കാമുകന്മാരുടെ ഉന്തും തള്ളും തുടങ്ങി. വെബ്‌സൈറ്റ് പ്രതികാര പോണ്‍ സൈറ്റ് എന്ന് പ്രശസ്തമാകുകയും ചെയതു.

പോസ്റ്റു ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്ന് ഏതെങ്കിലും ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ആരെങ്കിലും എത്തിയാല്‍ അവരില്‍ നിന്ന് കെവിന്‍ പണം ഈടാക്കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

മുന്‍കാമുകിമാരുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളുമാണ് മിക്കവരും ഈ സൈറ്റില്‍ പോസ്റ്റ് ചെയ്തത്. ചിലര്‍ പ്രതികാരം തീര്‍ക്കാനും ഈ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തി. 2012 ഡിസംബറിലാണ് സൈറ്റ് തുടങ്ങിയത്. കഷ്ടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലധികം ചിത്രങ്ങളാണ് സൈറ്റില്‍ എത്തിയത്.

ഒപ്പം ചിത്രങ്ങള്‍ ആരുടേതാണ് എന്ന വിവരണങ്ങളും കൂടിയായതോടെ അധികാരികള്‍ക്ക് പരാതികള്‍ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതെയായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കെവിന്‍ പിടിയിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.