ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഉയര്‍പ്പു തിരുന്നാള്‍ ഏപ്രില്‍ നാലിന് ഭക്തിപുരസരം ആചരിച്ചു. നൂറു കണക്കിന് ഭക്തര്‍ പങ്കെടുത്ത തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്കി. അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറേക്കര വികാരി അച്ഛന് സഹായമായി ഉണ്ടായിരുന്നു. തിരുന്നാളിനോട് അനുബന്ധിച്ച് ഈസ്റ്റര്‍ എഗ്ഗ് മത്സരങ്ങളും സമ്മാനങ്ങളും നല്കപ്പെട്ടു.
റ്റിറ്റോ കണ്ടാരപ്പള്ളി, മനോജ് വഞ്ചിയില്‍, സ്റ്റീഫന്‍ ചൊള്ളവേന്, ബിനോയി പൂത്തുറ, ജോയിസ് മറ്റത്തിക്കുന്നേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, മത്തച്ചന് ചെമ്മാച്ചന്‍, ആള്‍ത്താര ശുശ്രൂഷകര്‍, ഗായക സംഘം, സിസ്റ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല