അനുതാപത്തിന്റെയും ആത്മവിശുദ്ധീകരണത്തിന്റെയും വലിയനോമ്പിന് പരിസമാപ്തിയായി. മാര്‍ച്ച് 28, 29 തീയതികളില്‍ ഫാ.ടോമി പുളിന്താനം നയിച്ച ദ്വിദിന ധ്യാനത്തോടെ ബെല്‍ഫാസ്റ്റില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന ഞായറാഴ്ച വൈകന്നേരം നാലിന് ബെല്‍ഫാസ്റ്റ് സെന്റ് ഡൊമനിക്ക് ഗ്രാമ്മര്‍സ്‌കൂള്‍ അങ്കണത്തില്‍ ഹോശാന തിരുക്കര്‍മ്മങ്ങള്‍ ഡൊമനിക്ക് ഗ്രാമ്മര്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. ഫാ.ജോസഫ് കറുകയില്‍ ഫാ.മനോജ് ഒഎഫ്എം ഫാ.പോള്‍ പെരുമയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
പെസഹവ്യാഴാഴ്ച വിവിധ കുടുംബയൂണിറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ കാലുകള്‍ കഴുകികൊണ്ട് മോണ്‍. ആന്റണി പെരുമന്‍ പെസഹാ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. റവ.ഫാ.പോള്‍ മൊറേലി പെസഹാ സന്ദേശം നല്‍കി. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദുഃഖവെള്ളിയെ അനുകരിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിന് ആളുകള്‍സെന്റെ പാട്രിക്കിന്റെ പുണ്യഭൂമിയായ സേള്‍മല (ഡൗണ്‍ പാട്രിക്ക്) അടിവാരത്ത് ഒത്തുചേര്‍ന്ന്് കുരിശിന്റെ വഴി നടത്തി മലകയറി. മലകയറ്റത്തിനായി നോമ്പ് നോറ്റ് പ്രത്യേകം തയ്യാറാക്കിയ കുരിശുകളുമേന്തി വിശുദ്ധ വിചാരങ്ങളോടെയാണ് തീര്‍ത്ഥാടകര്‍ മലകയറിയത്. തുടര്‍ന്ന് സെന്റ് പാട്രിക്ക് ഹാളില്‍ സമ്മേളിച്ച് പീഡാനുഭവ ചരിത്രവായനയും ദിവ്യകാരുണ്യ സ്വീകരണവും നടത്തി. മോണ്‍ ആന്റണി പെരമായന്‍ ദുഃഖവെള്ളി സന്ദേശം നല്‍കി.
മരണത്തെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായി യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് തിരുന്നാള്‍ ആഘോഷിക്കാനായി ബെല്‍ഫാസ്റ്റ് മലയാളി സമൂഹം ഒത്തുചേര്‍ന്നു. ഡൗണ്‍ ആന്റ് കോണര്‍ രൂപതാ സീറോ മലബാര്‍ യൂണിറ്റിന്റെ സിഎല്‍സി നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം ഭക്തജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വേകി. തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരിയുമായി നടത്തിയ പ്രദിക്ഷണത്തിന് ശേഷം ഈസ്റ്റര്‍ എഗ്ഗ് വിതരണവും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല