സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെയും മോട്ടോര്‍, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങള്‍, വിവാഹം, അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് നോട്ടീസ് നല്‍കിയിട്ടില്ല.
കാര്‍ഷിക മേഖലയില്‍ തുടരുന്ന അരാജകത്വം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
മത്സ്യബന്ധന മേഖലയെ തകര്‍ക്കുന്ന ഡോ മീനാകുമാരി, സൈദറാവു കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള മത്സ്യത്തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഇന്‍ഷൂറന്‍സ് പ്രീമിയം നൂറു ശതമാനം വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെയാണ് ഓട്ടോ, ടാക്സി, ടെമ്പോ, ലോറി, ബസ് തൊഴിലാളി സംയുക്ത സമരസമിതി ഹര്‍ത്താലില്‍ പങ്കെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല