1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

സ്വന്തം ലേഖകന്‍: വാറങ്കലില്‍ അഞ്ച് മുസ്ലിം യുവാക്കളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ കൊല്ലപ്പെട്ടവരുടെ മൃതശരീരം ഖബറടക്കില്ല എന്ന നിലപാടിലാണ് കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടുകാര്‍.

വാറങ്കല്‍ ജയിലില്‍ നിന്നും വിചാരണ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചാണ് അഞ്ച് പേരെ പോലീസ് വെടിവെച്ച് കൊന്നത്.
തങ്ങളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ തട്ടിപ്പറച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടി വച്ചതെന്നാണ് പോലീസ് ന്യായം.

എന്നാല്‍ യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കഥ പോലീസ് കെട്ടിച്ചമച്ചതാണെന്നും നടന്നത് പ്രതികാര കൊലയാണെന്നുമാണ് യുവാക്കളുടെ അഭിഭാഷകരുടെ ആരോപിണം. തെഹ്‌രീക്ക് ഇ ഗല്‍ബ ഇ ഇസ്ലാമി എന്ന സംഘടനയുടെ പ്രവര്‍ത്തരാണ് കൊല്ലപ്പെട്ട അഞ്ചു യുവാക്കളും.

ഇവര്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയതായും വാര്‍ത്തകളുണ്ട്.

വാറങ്കല്‍, നല്‍ഗോണ്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ജനഗണില്‍ അഞ്ചു യുവാക്കളേയും പോലീസ് വെടിവച്ചു കൊന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.