സ്വന്തം ലേഖകന്‍: വിവാദങ്ങളും കമല്‍ഹാസനും എന്നും ഉറ്റ സുഹൃത്തുക്കളാണെന്നത് തമിഴ് സിനിമാ ലോകത്തെ പരസ്യമായ കാര്യമാണ്. നായികനായെത്തുന്ന പുതിയ ചിത്രമായ ഉത്തമ വില്ലനിലും കമല്‍ പതിവു തെറ്റിക്കുന്നില്ല.
കമല്ഹാസന് നായകനാകുന്ന പുതിയ ചിത്രം ഉത്തമ വില്ലന്റെ പ്രദര്‍ശനം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് എത്തിയതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ഹിന്ദു മതവിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ കഥ എന്നാരോപിച്ചാണ് ഉത്തമ വില്ലന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പ്രഹ്ലാദനും ഹിരണ്യകശിപുവും തമ്മില്‍ നടത്തുന്നതായുള്ള ആശയവിനിമയം ഹിന്ദുമത വിശ്വസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. പാട്ടിന്റെ വരികള്‍ ഭഗവാന് വിഷ്ണുവിന്റെ ഭക്തരെ വേദനിപ്പിക്കുമെന്നും പരാതിയില്‍ പറയുന്നു.
രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമ വില്ലനില്‍ എട്ടാം നൂറ്റാണ്ടിലെ ഒരു നാടക നടനും ആധുനിക കാലത്തെ ഒരു സൂപ്പര്‍ താരവുമായി ഇരട്ട വേഷത്തിലാണ് ഉലക നായകന്റെ വരവ്. എന്നാല്‍ വിഎച്ച്പി യുടെ ആരോപണത്തെ കുറിച്ച് കമല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല