അമേരിക്കയെ വട്ടം കറക്കിയ ഇന്ത്യന്‍ ബാങ്കു കൊള്ളക്കാരിക്ക് 66 മാസത്തെ തടവ്. കുപ്രസിദ്ധമായ നാലു ബാങ്ക് കവര്‍ച്ച കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ വംശജക്ക് അമേരിക്കന്‍ കോടതി 66 മാസത്തെ തടവുശിക്ഷ വിധിച്ചു. കാലിഫോര്‍ണിയയിലെ യൂണിയന് സിറ്റിയില്‍ താമസിക്കുന്ന സന്ദീപ് കൗറിനാണ് ശിക്ഷ ലഭിച്ചത്.
യൂട്ടായിലെ സെന്റ് ജോര്‍ജില്‍ യുഎസ് ബാങ്ക് കവര്‍ച്ച ചെയ്ത ഇരുപത്തിനാലുകാരിയായ സന്ദീപ് കൗറിനെ ഹോളിവുഡ് സ്റ്റൈലില്‍ നീണ്ട കാറോട്ടത്തിനു ശേഷമാണ് അധികൃതര്‍ കഴിഞ്ഞ ജൂലൈ 31 നു പിടികൂടിയത്. സന്ദീപ് കൗര്‍ മറ്റു മൂന്നു ബാങ്ക് കവര്‍ച്ചക്കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
സാന്‍ ഡിയാഗോയിലെ കൊമേഴ്സ്യല്‍ ബാങ്ക് കഴിഞ്ഞ ജൂലൈ 14 നും അരിസോണയിലെ വെല്‍സ് ഫര്ഗോ ബാങ്ക് ജൂലൈ എട്ടിനും കാലിഫോര്‍ണിയയിലെ ബാങ്ക് ഓഫ് ദ് വെസ്റ്റ് ജൂണ്‍ ആറിനും കൗര്‍ കൊള്ളയടിക്കുകയായിരുന്നു എന്നാണ് എഫ്ബിഐ കണ്ടെത്തിയത്.
സന്ദീപ് കൗറിന് 66 മാസത്തെ തടവുശിക്ഷ വിധിച്ച യൂട്ടാ ഡിസ്ട്രിക്ട് ജഡ്ജി ടെഡ് സ്റ്റുവര്‍ട്ട് അവരെ ജയില്‍ശിക്ഷയ്ക്കു ശേഷം മൂന്നു വര്‍ഷം നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ സന്ദീപ് കൗര്‍ കൂടുതല്‍ ബാങ്ക് കവര്‍ച്ചകള്‍ക്ക് മുതിരാതിരിക്കാനാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല