സ്വന്തം ലേഖകന്‍: ഇലക്ട്രിക് വയറുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറികള്‍ക്കു ശേഷം രക്ഷപ്പെടുത്തി. ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം. ഇറങ്ങാനോ കയറാനോ കഴിയാതെ കെട്ടിടത്തിലെ എസിക്കു മുകളില്‍ ഇരിപ്പുറപ്പിച്ച യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യം മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവരം അറിഞ്ഞെത്തിയ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനാണ് വീഡിയോ എടുത്തത്. നേരം പുലരുന്ന നേരത്താണ് കള്ളന് മോഷ്ടുക്കാന് കയറിയത്. നാട്ടുകാര്‍ കണ്ടു എന്ന് ബോധ്യപ്പെട്ടതോടെ മൂന്നുനില കെട്ടിടത്തിലെ എസി. യൂണിറ്റുകളില്‍ ഒരെണ്ണത്തില്‍ മോഷ്ടാവ് ഇരിപ്പുപ്പിച്ചു. താഴെയിറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ചിലര്‍ ആഹാരം നല്‍കാനും ശ്രമിച്ചതും യുവാവ് നിരസിച്ചു. കയ്യിലുണ്ടായിരുന്ന ഒരുകുപ്പി വെള്ളം മാത്രമായിരുന്നു മോഷ്ടാവിന്റെ ആശ്രയം. ഒടുവില്‍ കാലിലെ മസിലുകള്‍ ഉരുണ്ടു കയറിയതോടെ താഴെയിറങ്ങാതെ മറ്റു വഴിയില്ലെന്നായി. കാത്തു നിന്നിരുന്ന പോലീസാകട്ടെ ഉടനെ കള്ളനെ കൈയ്യോടെ പിടികൂടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല